Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാടുകാണി ചുരത്തിലെ വിള്ളൽ: റോഡ് ബലപ്പെടുത്തൽ തുടങ്ങി

text_fields
bookmark_border
നാടുകാണി ചുരത്തിലെ വിള്ളൽ: റോഡ് ബലപ്പെടുത്തൽ തുടങ്ങി
cancel
camera_alt

നാടുകാണി ചുരത്തിൽ വിള്ളൽ രൂപപ്പെട്ട ഭാഗത്ത് റോഡ് ബലപ്പെടുത്തൽ പ്രവൃത്തി നടക്കുന്നു

നിലമ്പൂർ: നാടുകാണി ചുരത്തിൽ വിള്ളൽ രൂപപ്പെട്ട ഭാഗത്ത് റോഡ് ബലപ്പെടുത്തുന്ന പ്രവൃത്തി തുടങ്ങി.

നാടുകാണി-പരപ്പനങ്ങാടി സംസ്ഥാന പാത നവീകരണ പ്രവൃത്തി നടത്തുന്ന ഊരാളുങ്കൽ ലേബർ കൺസ്ട്രക്​ഷൻ സൊസൈറ്റിയാണ് റോഡ് ബലപ്പെടുത്തൽ നടത്തുന്നത്. യന്ത്രത്തി​െൻറ സഹായത്തോടെ വിള്ളലുണ്ടായ ഭാഗത്തെ മണ്ണ് നീക്കം ചെയ്ത് കൂടുതൽ മണ്ണിട്ട് കരിങ്കൽ ഉൾപ്പെടെ ഉപയോഗിച്ചാണ് ബലപ്പെടുത്തുന്നത്.

ചുരത്തിന് ഒന്നാം വളവിന് രണ്ട് കിലോ മീറ്റർ മുകളിൽ അത്തിക്കുറുക്ക് ഭാഗത്താണ് റോഡിൽ വിള്ളൽ രൂപപ്പെട്ടത്. പി.വി. അൻവർ എം.എൽ.എ ചൊവ്വാഴ്ച നവീകരണ പ്രവൃത്തി വിലയിരുത്തി.

വഴിക്കടവ് പഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകു, പഞ്ചായത്തംഗം പി. ഹക്കീം, പൊതുമരാമത്ത് അസിസ്​റ്റൻറ് എൻജിനിയർ മുഹ്സിൻ എന്നിവരും കൂടെയുണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story