Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightമാവോവാദി നേതാവ്...

മാവോവാദി നേതാവ് ദീപക്കുമായി വാണിയംപുഴ കോളനിയിൽ തെളിവെടുപ്പ് നടത്തി

text_fields
bookmark_border
മാവോവാദി നേതാവ് ദീപക്കുമായി വാണിയംപുഴ കോളനിയിൽ തെളിവെടുപ്പ് നടത്തി
cancel
camera_alt

മാ​വോ​വാ​ദി നേ​താ​വ് ദീ​പ​ക്കി​നെ മു​ണ്ടേ​രി വാ​ണി​യം​പു​ഴ കോ​ള​നി​യി​ലേ​ക്ക് തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​പോ​കു​ന്നു

എ​ട​ക്ക​ര: ഛത്തി​സ്‌​ഗ​ഢ് സ്വ​ദേ​ശി​യാ​യ മാ​വോ​വാ​ദി നേ​താ​വ് ദീ​പ​ക്കി​നെ മു​ണ്ടേ​രി വാ​ണി​യം​പു​ഴ കോ​ള​നി​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ന​ത്ത സു​ര​ക്ഷ സ​ന്നാ​ഹ​ങ്ങ​ളോ​ടെ ബു​ധ​നാ​ഴ്ച രാ​വി​ലെ 11നാ​ണ്​ ദീ​പ​ക്കി​നെ മു​ണ്ടേ​രി ഉ​ള്‍വ​ന​ത്തി​ലെ വാ​ണി​യം​പു​ഴ കോ​ള​നി​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

നി​ല​മ്പൂ​ര്‍ ഡി​വൈ.​എ​സ്.​പി സ​ജു കെ. ​എ​ബ്ര​ഹാ​മി​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. നി​ല​മ്പൂ​ർ വ​ന​ത്തി​ൽ 2016ലും ​പാ​ല​ക്കാ​ട് മ​ഞ്ച​ക്ക​ണ്ടി​യി​ൽ 2019ലും ​ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്‌ ദീ​പ​ക്‌. 2019ല്‍ ​വാ​ണി​യം​പു​ഴ കോ​ള​നി​യി​ലെ​ത്തി​യ സാ​യു​ധ സം​ഘ​ത്തി​ലും ദീ​പ​ക്കു​ണ്ടാ​യി​രു​ന്നു. ഈ ​കേ​സി​ലാ​ണ് തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി​യ​ത്. 12 മ​ണി​യോ​ടെ തെ​ളി​വെ​ടു​പ്പ് പൂ​ര്‍ത്തി​യാ​ക്കി സം​ഘം മ​ട​ങ്ങി. മ​ഞ്ച​ക്ക​ണ്ടി ഏ​റ്റു​മു​ട്ട​ലി​ന് ശേ​ഷം ഒ​രു വ​ര്‍ഷം മു​മ്പാ​ണ് ദീ​പ​ക്കി​നെ ത​മി​ഴ്‌​നാ​ട് മു​ള്ളി​യി​ല്‍ ത​മി​ഴ്‌​നാ​ട് ക്യൂ ​ബ്രാ​ഞ്ച് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

ഛത്തി​സ്‌​ഗ‌​ഢ് ജ​യി​ലി​ലാ​യി​രു​ന്ന ദീ​പ​ക്കി​നെ നി​ല​മ്പൂ​ർ ഏ​റ്റു​മു​ട്ട​ൽ കേ​സ് എ​ൻ.​ഐ.​എ ഏ​റ്റെ​ടു​ത്ത ശേ​ഷം കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ പേ​രി​ല്‍ കേ​ര​ള​ത്തി​ലു​ള്ള കേ​സു​ക​ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് കേ​ര​ള പൊ​ലീ​സ് തെ​ളി​വെ​ടു​പ്പി​നാ​യി ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. ക​ന​ത്ത സു​ര​ക്ഷ​യി​ല്‍ വ​ഴി​ക്ക​ട​വ് സ്‌​റ്റേ​ഷ​നി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ഇ​യാ​ളെ വ്യാ​ഴാ​ഴ്ച മ​ഞ്ചേ​രി സെ​ഷ​ന്‍സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoist leader Deepak
News Summary - Maoist leader Deepak took evidence in Vaniyampuzha colony
Next Story