Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightനാ​ടു​കാ​ണി...

നാ​ടു​കാ​ണി ചു​ര​ത്തി​ൽ ച​ര​ക്ക് ലോ​റി മ​റി​ഞ്ഞു

text_fields
bookmark_border
lorry accident in nadukani
cancel
camera_alt

നാ​ടു​കാ​ണി ചു​ര​ത്തി​ൽ മ​റി​ഞ്ഞ ച​ര​ക്ക് ലോ​റിയിൽനിന്ന്​ വീണ പ്ലൈ​വു​ഡ് ചിതറിയ നിലയിൽ

നി​ല​മ്പൂ​ർ: നാ​ടു​കാ​ണി ചു​ര​ത്തി​ൽ ജാ​റ​ത്തി​ന് സ​മീ​പം ലോ​റി മ​റി​ഞ്ഞു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 4.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. മ​ഞ്ചേ​രി​യി​ൽ​നി​ന്ന് പ്ലൈ​വു​ഡ് ക​യ​റ്റി മൈ​സൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യാ​ണ് ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് 25 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വി​ള്ള​ലു​ണ്ടാ​യി റോ​ഡ് ത​ക​ർ​ന്ന ഭാ​ഗ​ത്താ​ണ് അ​പ​ക​ടം. ഇ​വി​ടെ 75 മീ​റ്റ​റോ​ളം ഭാ​ഗം റോ​ഡ് ന​ന്നാ​ക്കി​യി​ട്ടി​ല്ല. കേ​ന്ദ്ര വി​ദ​ഗ്ധ സം​ഘ​ത്തി‍െൻറ റി​പ്പോ​ർ​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ന്ന​തി​നാ​ലാ​ണ് പ്ര​വൃ​ത്തി വൈ​കു​ന്ന​ത്. ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ ലോ​റി റി​വേ​ഴ്സി​ലേ​ക്ക് വ​ന്നു മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ​മാ​രാ​യ പോ​ത്തു​ക​ല്ല് സ്വ​ദേ​ശി മ​നു​വി‍െൻറ കാ​ലി​ൽ നി​സാ​ര പ​രി​ക്കേ​റ്റു. മ​റ്റൊ​രു ഡ്രൈ​വ​റാ​യ ഫാ​റൂ​ക്ക് പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry accidentnadukani
News Summary - The goods were found in the country
Next Story