Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightരണ്ടാംപാടത്ത് ...

രണ്ടാംപാടത്ത് പുലിപ്പൂച്ചയുടെ കാൽപാട്

text_fields
bookmark_border
രണ്ടാംപാടത്ത്   പുലിപ്പൂച്ചയുടെ കാൽപാട്
cancel
camera_alt

പു​ലി​പ്പൂ​ച്ച (ഫ​യ​ൽ ഫോ​ട്ടോ)

നി​ല​മ്പൂ​ർ: വ​ഴി​ക്ക​ട​വ് ര​ണ്ടാം​പാ​ട​ത്ത് പു​ലി​പ്പൂ​ച്ച​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ വ​നം വ​കു​പ്പ് ക​ണ്ടെ​ത്തി. പു​ലി ഇ​ടി​ച്ച് ബൈ​ക്ക് തെ​റി​ച്ചു​വീ​ണ് യു​വാ​വി​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ വ​ന​പാ​ല​ക​ർ സ്ഥ​ലം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സ​മീ​പ ഭാ​ഗ​ങ്ങ​ളി​ൽ പു​ലി​പ്പൂ​ച്ച​യു​ടെ കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് ഏ​ക​ദേ​ശം 50 മീ​റ്റ​ർ അ​ക​ലെ​യു​ള്ള കു​മാ​ര​ൻ എ​ന്ന​യാ​ളു​ടെ വീ​ടി​ന് പി​റ​കി​ലും നൂ​റ് മീ​റ്റ​ർ അ​ക​ലെ അ​ത്തി​ത്തോ​ട്ടി​ലു​മാ​ണ് കാ​ൽ​പാ​ടു​ക​ൾ വ‍്യ​ക്ത​മാ​യി പ​തി​ഞ്ഞി​ട്ടു​ള്ള​ത്.

ഏ​ഷ്യ​യി​ൽ കാ​ണ​പ്പെ​ടു​ന്ന ഒ​രി​നം കാ​ട്ടു​പൂ​ച്ച​യാ​ണ് പു​ലി​പ്പൂ​ച്ച. ശ​രീ​ര​ത്തി​ൽ പു​ള്ളി​പ്പു​ലി​യു​ടെ പോ​ലെ​യു​ള്ള പു​ള്ളി​ക​ൾ ഉ​ള്ള​തി​നാ​ലാ​ണ് പു​ലി​പ്പൂ​ച്ച എ​ന്ന പേ​രു​വ​ന്ന​ത്. കേ​ര​ള​ത്തി​ലും ഇ​വ​യെ സാ​ധാ​ര​ണ​മാ​യി ക​ണ്ടു​വ​രു​ന്നു. നി​ല​മ്പൂ​ർ കാ​ടു​ക​ളി​ൽ ഇ​വ ധാ​രാ​ള​മാ​യു​ണ്ട്. രാ​ത്രി​യി​ൽ നാ​ട്ടി​ൻ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന ഇ​വ​യെ ക​ണ്ട് പു​ലി​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ബൈ​ക്കി​ലി​ടി​ച്ച​ത് പു​ലി​പ്പൂ​ച്ച​യാ​ണെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു. നെ​ല്ലി​ക്കു​ത്ത് വ​ന​ത്തി​ൽ പു​ലി​യു​ടെ സാ​ന്നി​ധ‍്യം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forest DepartmentLeopard FootprintsVazhikkadav Randampadam
News Summary - Leopard Footprints at Vazhikkadav Randampadam
Next Story