വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ: യുവാവ് സഹായം തേടുന്നു +
text_fieldsസക്കീർ
മമ്പാട്: നിർധന കുടുംബത്തിലെ യുവാവ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ചികിത്സ സഹായം തേടുന്നു. മമ്പാട് പുള്ളിപ്പാടം പന്താർ സക്കീർ (45) ആണ് ചികിത്സ സഹായം തേടുന്നത്.
ഇരു വൃക്കകളും തകരാറിലായ സക്കീറിന് ശസ്ത്രക്രിയ ഉടൻ വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. പഞ്ചായത്ത് അംഗം മേഴ്സി ബെന്നി ചെയർപേഴ്സനായും വി.പി. ഉണ്ണിക്കമ്മദ് കൺവീനറായും കബീർ കാമ്പുറവൻ ട്രഷററായും നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു.
35 ലക്ഷം രൂപയാണ് ചികിത്സ ചെലവ് കാണുന്നത്. സഹായങ്ങൾ അയക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക് പുള്ളിപ്പാടം ശാഖയിൽ 088805300000 3092 നമ്പറിൽ ജോയൻറ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. IFSC: SIBLOOOO888.

