Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളോത്സവം നിർത്തിവെച്ചതിനെതിരെ സത‍്യഗ്രഹ സമരം
text_fieldsbookmark_border
എരഞ്ഞിമങ്ങാട് ബ്ലൂസ്റ്റാർ ക്ലബ് ഭാരവാഹികൾ സത്യഗ്രഹസമരത്തിൽ
നിലമ്പൂർ: ചാലിയാർ പഞ്ചായത്തിൽ കേരളോത്സവം നിർത്തിവെച്ച നടപടിക്കെതിരെ സത്യഗ്രഹ സമരവുമായി എരഞ്ഞിമങ്ങാട് ബ്ലൂസ്റ്റാർ ക്ലബ് ഭാരവാഹികൾ.ചാലിയാർ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. തർക്കത്തെത്തുടർന്ന് ഞായറാഴ്ചയാണ് കേരളോത്സവം നിർത്തിവെച്ചതായി അധികൃതർ അറിയിച്ചത്. സംഘർഷത്തെ തുടർന്ന് പൊലീസ് ഉൾപ്പെടെ ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. പ്രശ്നം പരിഹരിക്കുന്നതിൽ പഞ്ചായത്തിനും കാര്യമായ ഇടപെടൽ നടത്താനായില്ല. കേരളോത്സവം പുനരാരംഭിക്കുക, ഓവറോൾ ചാമ്പ്യൻമാരെ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ക്ലബ് പ്രസിഡന്റ് നിസാം ആലുങ്ങൽ, ക്ലബ് സെക്രട്ടറി റജീസ്, ഭാരവാഹികളായ ജംഷീദ്, റിഷിൻ, നിയാസ്, ദിൽഷാദ് എന്നിവർ നേതൃത്വം നൽകി.
Next Story

