Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightനി​ല​മ്പൂ​ർ...

നി​ല​മ്പൂ​ർ സ്റ്റേ​ഷ​നി​ലെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ൽ

text_fields
bookmark_border
നി​ല​മ്പൂ​ർ സ്റ്റേ​ഷ​നി​ലെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ൽ
cancel
camera_alt

നി​ല​മ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പു​രോ​ഗ​മി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ

നി​ല​മ്പൂ​ർ: അ​മൃ​ത് ഭാ​ര​ത് സ്റ്റേ​ഷ​ൻ പ​ദ്ധ​തി​യു​ടെ​യും വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ​യും ഭാ​ഗ​മാ​യി നി​ല​മ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വി​വി​ധ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ നി​ല​മ്പൂ​ർ, അ​ങ്ങാ​ടി​പ്പു​റം സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് 18 കോ​ടി​യോ​ളം രൂ​പ​യു​ടെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ളാ​ണ് ദ്രു​ത​ഗ​തി​യി​ൽ ന​ട​ക്കു​ന്ന​ത്.

കേ​ന്ദ്ര​ബ​ജ​റ്റി​ന് മു​മ്പാ​യി പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ‍്യം. പ്ലാ​റ്റ്ഫോം ര​ണ്ടി​ലേ​ക്ക് പു​തി​യ വ​ഴി, പ്ലാ​റ്റ്ഫോം ര​ണ്ടി​ൽ പു​തി​യ പ്ര​വേ​ശ​ന കെ​ട്ടി​ടം, പ്ലാ​റ്റ്ഫോം ര​ണ്ടി​ന്‍റെ നീ​ളം കൂ​ട്ട​ലും ഉ​യ​ർ​ത്ത​ലും, പ്ലാ​റ്റ്ഫോം ഒ​ന്നി​ൽ കൂ​ടു​ത​ൽ മേ​ൽ​ക്കൂ​ര​ക​ൾ സ്ഥാ​പി​ക്ക​ൽ, മേ​ൽ​ന​ട​പ്പാ​ത നി​ർ​മാ​ണം, പ്ലാ​റ്റ്ഫോം ഒ​ന്നി​ൽ പു​തി​യ വെ​യി​റ്റി​ങ് ഹാ​ൾ, വി​ശാ​ല കാ​ർ പാ​ർ​ക്കി​ങ്, വൈ​ദ്യു​തീ​ക​ര​ണ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ, വൈ​ദ്യു​തീ​ക​ര​ണ എ​ഞ്ചി​നീ​യ​ർ ഓ​ഫി​സ് ആ​ൻ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് എ​ന്നി​വ​യാ​ണ് നി​ല​മ്പൂ​ർ സ്റ്റേ​ഷ​നി​ൽ ന​ട​ന്നു​വ​രു​ന്ന​ത്.

വ​രും​ഘ​ട്ട​ങ്ങ​ളി​ൽ ട​വ​ർ വാ​ഗ​ൺ ഷെ​ഡ്, മി​നി തേ​ക്ക് മ്യൂ​സി​യം, ര​ണ്ടാം പ്ര​വേ​ശ​ന റോ​ഡ്, ലി​ഫ്റ്റ്, വി.​ഐ.​പി ലോ​ഞ്ച് എ​ന്നി​വ​യും ലെ​വ​ൽ ക്രോ​സി​ന് പ​ക​ര​മു​ള്ള റോ​ഡ് അ​ടി​പ്പാ​ത വ​ന്ന ശേ​ഷം പ്ലാ​റ്റ്ഫോം ഒ​ന്ന് നീ​ളം കൂ​ട്ട​ൽ, പ്ലാ​റ്റ്ഫോം ര​ണ്ടി​ന്റെ മ​റു​ഭാ​ഗ​ത്ത് പു​തി​യ ലൈ​നും പ്ലാ​റ്റ്ഫോ​റം മൂ​ന്ന്, ഡോ​ർ​മി​റ്റ​റി സൗ​ക​ര്യം എ​ന്നി​വ​യും വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DevelopmentNilambur station
News Summary - Development activities at Nilambur station at a fast pace
Next Story