ഡെങ്കിപ്പനി: നിലമ്പൂരിൽ കടുത്ത ജാഗ്രത
text_fieldsകളിപ്പാട്ടത്തിൽ കെട്ടി നിന്ന വെള്ളത്തിൽ നിന്ന് ആരോഗ്യ പ്രവർത്തക ഈഡിസ് കൊതുകിന്റെ
കൂത്താടികളെ ശേഖരിക്കുന്നു
നിലമ്പൂർ:. ഡെങ്കിപ്പനി സ്ഥിരീകരിച്ച നഗരസഭയിലെ ചക്കാലക്കുത്ത് ഭാഗത്ത് ആരോഗ്യ വകുപ്പിെൻറ പ്രാണിജന്യ രോഗ നിയന്ത്രണ വിഭാഗം പരിശോധന നടത്തി. രോഗാണു വാഹകരായ ഈഡിസ് ഇനം കൊതുകിെൻറ കൂത്താടികളെ പ്രദേശത്ത് കണ്ടെത്തി. മധ്യവയസ്കനാണ് രോഗം സ്ഥിരീകരിച്ചത്.
പരിസരത്തെ രണ്ട് വാർഡുകളിലെ വീടുകളുടെ ചുറ്റുപാട്, കൃഷിയിടങ്ങൾ എന്നിവ സംഘം പരിശോധിച്ചു.
ഉപേക്ഷിച്ച കളിപ്പാട്ടം, പാത്രം, റബർത്തോട്ടത്തിലെ ചിരട്ട എന്നിവയിൽ കെട്ടിനിന്ന വെള്ളത്തിൽ ഈഡിസ് കൊതുകിെൻറ കൂത്താടികളെ കണ്ടെത്തി. നിർമാണത്തിലുള്ള കെട്ടിടത്തിെൻറ മേൽക്കൂരയിലെ വെള്ളക്കെട്ടിൽ മലേറിയ പരത്തുന്ന അനോഫിലസ് ഇനം കൊതുകിെൻറ ലാർവകളെയും കണ്ടെത്തി.
ഉറവിടങ്ങൾ നശിപ്പിച്ചു. രോഗിയുടെ വസതിയിൽ കൊതുക് നാശിനി തളിച്ചു. ഫീൽഡ് വർക്കർ കെ. നാരായണൻ, ആർ. സ്മിത, എം.സി. യേശുദാസൻ, ടി.എസ്. പ്രസീത, എ. ബിന്ദു, നഗരസഭ എച്ച്.ഐ കെ.കെ. കൃഷ്ണൻ, കെ.പി.ഡിന്റോ, പി.കെ. ശ്യാംകുമാർ കൗൺസിലർമാരായ ഡെയ്സി ചാക്കോ, സി. രവീന്ദ്രൻ, ആർ.ആർ.ടി അംഗങ്ങൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

