കരുളായി (നിലമ്പൂർ): കരുളായി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മൈലമ്പാറ പനിച്ചോലയിലാണ് സംഭവം. ഷോക്കേറ്റ് ചരിഞ്ഞതാകാം കാരണമെന്നാണ് വിവരം.
25 - 30 വയസ് പ്രായം തോന്നിക്കുന്ന മോഴയാനയാണ് ചരിഞ്ഞത്. പനിച്ചോലയിൽ കൃഷിയിടത്തിൽ വാഴ നനക്കാൻ ഉപയോഗിക്കുന്ന മോട്ടോറിൻെറ വൈദ്യുതി കണക്ഷൻ വിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെയാണ് നാട്ടുകാർ ആനയെ കണ്ടെതെങ്കിലും അപകടം ശനിയാഴ്ച രാത്രി സംഭവിച്ചതാകാനാണ് സാധ്യത.