Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightകോവിഡ് ബാധിതനെ...

കോവിഡ് ബാധിതനെ കാണാതായത് പൊലീസിനെ വലച്ചു

text_fields
bookmark_border
കോവിഡ് ബാധിതനെ കാണാതായത് പൊലീസിനെ വലച്ചു
cancel
camera_alt

കോ​വി​ഡ്​ ബാ​ധി​ത​നെ കൂ​റ്റ​മ്പാ​റ​യി​ൽ​ പൂ​ക്കോ​ട്ടും​പാ​ടം

പൊ​ലീ​സ് ഇ​ൻ​സ്പെ​ക്​ടർ ടി.​കെ. ഷൈ​ജു

അ​നു​ന​യി​പ്പി​ക്കു​ന്നു

ക​രു​ളാ​യി: പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചയാളെ കാ​ണാ​താ​യ​ത് പൊ​ലീ​സി​നെ വ​ല​ച്ചു. ക​രു​ളാ​യി പി​ലാ​ക്കോ​ട്ടു​പാ​ടം സ്വദേശി​യായ 40കാരനെയാണ്​ പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം കാ​ണാ​താ​യ​ത്. ഫ​ലം വ​ന്ന​പ്പോ​ൾ പോ​സി​റ്റി​വാ​യ ഇ​യാ​ളെ കാ​ണാ​താ​യ​തോ​ടെ പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സും ഫ​യ​ർ ആ​ൻ​ഡ്​​ റെ​സ്ക്യൂ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളും രം​ഗ​ത്തെ​ത്തി.

ബു​ധ​നാ​ഴ്ച രാ​വി​ലെ പു​ള്ളി​യി​ൽ സ്കൂ​ളി​ലെ ക്യാ​മ്പി​ൽ പ​രി​ശോ​ധി​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​തെ ഇയാൾ കാ​ൽ​ന​ട​യാ​യി നി​ല​മ്പൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ ആ​ർ.​ആ​ർ.​ടി​ക്കാ​രാ​ണ് ഇയാൾ ക​റ​ങ്ങി​ന​ട​ക്കു​ന്ന വി​വ​രം പൊ​ലീ​സി​ൽ അ​റി​യി​ച്ച​ത്. ഇ​തി​നി​ട​യി​ൽ ഇ​ദ്ദേ​ഹ​ത്തെ ച​ന്ത​ക്കു​ന്ന്, നി​ല​മ്പൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടെ​ന്നു​ള്ള വാ​ർ​ത്ത​ക​ളും പ​ര​ന്നു. വി​വ​ര​മ​റി​ഞ്ഞ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളും തി​ര​യാ​നി​റ​ങ്ങി.

പൂ​ക്കോ​ട്ടും​പാ​ടം ഇ​ൻ​സ്പെ​ക്ടർ ടി.​കെ. ഷൈ​ജു​വി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സി​െൻറ​യും നി​ല​മ്പൂ​ർ ഫ​യ​ർ സ്​​റ്റേ​ഷ​നി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളു​ടെ​യും തി​ര​ച്ചി​ൽ ഒ​ടു​വി​ൽ ഫ​ലം ക​ണ്ടു. കൂ​റ്റ​മ്പാ​റ​യി​ൽ വെ​ച്ച് ആ​ളെ ക​ണ്ടെ​ത്തി. പി​ന്നീ​ട് ആം​ബു​ല​ൻ​സ് എ​ത്തി ഇ​ദ്ദേ​ഹ​ത്തെ ക​രു​ളാ​യി ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Covid's disappearance has shocked the police
Next Story