ചാരായം വാറ്റുന്നതിനിടെ യുവാവ് പിടിയിൽ
text_fieldsപിടിയിലായ പ്രതീശ്
നിലമ്പൂര്‍: ചാരായം വാറ്റുന്നതിനിടെ യുവാവ് എക്സൈസ് സംഘത്തിെൻറ പിടിയിലായി. കുറുമ്പലങ്ങോട് പെരുമ്പത്തൂര്‍ തീക്കടിയിൽ ആലിങ്ങല്പറമ്പില് പ്രതീശിനെയാണ് (26) എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. പ്രശോഭും സംഘവും വീട് വളഞ്ഞ് പിടികൂടിയത്. തീക്കടി, ആലോടി, പെരുമ്പത്തൂർ മേഖലകളിൽ ചാരായ നിർമാണം സജീവമാണെന്ന പരാതിയെത്തുടർന്നായിരുന്നു പരിശോധന. വീടിന്റെ അടുക്കളയിലായിരുന്നു ചാരായ നിർമാണം. രണ്ടു ലിറ്റർ ചാരായവും വാറ്റാന്‍ പാകപ്പെടുത്തിയ 30 ലിറ്റർ വാഷും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. നിലമ്പൂർ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
അസി. എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ അബ്ദുൽ റഷീദ്, പി.സി. ജയൻ, സി.ടി. ഷംനാസ്, കെ. സനീറ, വിഷ്ണു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.