Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightനി​ർ​ദി​ഷ്​​ട...

നി​ർ​ദി​ഷ്​​ട നി​ല​മ്പൂ​ർ ബൈ​പാ​സ് ഭൂ​വു​ട​മ​ക​ൾ​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ 34.15 കോ​ടി

text_fields
bookmark_border
നി​ർ​ദി​ഷ്​​ട നി​ല​മ്പൂ​ർ ബൈ​പാ​സ് ഭൂ​വു​ട​മ​ക​ൾ​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ 34.15 കോ​ടി
cancel

നി​ല​മ്പൂ​ർ: നി​ർ​ദി​ഷ്​​ട നി​ല​മ്പൂ​ർ ബൈ​പാ​സ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭൂ​മി ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്​​ട​പ​രി​ഹാ​ര തു​ക ന​ൽ​കാ​നാ​യി 34.15 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്ന് ധ​ന​കാ​ര‍്യ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ല​ൻ. ബൈ​പാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ കൊ​ണ്ടു​വ​ന്ന സ​ബ്മി​ഷ​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കെ.​എ​ൻ.​ജി റോ​ഡി​ൽ ഒ.​സി.​കെ ഓ​ഡി​റ്റോ​റി​യം മു​ത​ൽ വെ​ളി​യം​തോ​ട് വ​രെ ഏ​ഴ് കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ‍്യ​ത്തി​ലു​ള്ള ബൈ​പാ​സ് റോ​ഡി​ന് റി​വേ​ഴ്സ് എ​സ്​​റ്റി​മേ​റ്റ് പ്ര​കാ​രം 140.43 കോ​ടി രൂ​പ സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​തി​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നും ഭൂ ​ഉ​ട​മ​ക​ൾ​ക്ക് ന​ഷ് ട​പ​രി​ഹാ​ര തു​ക ന​ൽ​കാ​നു​മാ​യി ത​വ​ണ​ക​ളാ​യി 35 കോ​ടി രൂ​പ പൊ​തു​മ​രാ​മ​ത്തി​ന് ന​ൽ​കി​യി​ട്ടു​ണ്ട്. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത‍്യേ​ക എ​സ്​​റ്റി​മേ​റ്റ് ല​ഭ‍്യ​മാ​യി​ട്ടി​ല്ല.

ഇ​ത് സ​മ​ർ​പ്പി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് ല​ഭി​ക്കു​ന്ന മു​റ​ക്ക് ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി​ക്ക് ആ​വ​ശ‍്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള തു​ക അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. ഒ.​സി.​കെ മു​ത​ൽ മു​ക്ക​ട്ട വ​രെ​യു​ള്ള 4.3 കി​ലോ​മീ​റ്റ​ർ ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. 30 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് ബൈ​പാ​സ് നി​ർ​മാ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:compensationNilambur bypass
News Summary - Compensation for landlords in Nilambur bypass 34.15 crore
Next Story