Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightനി​ല​മ്പൂ​ർ റെ​യി​ൽ​വേ...

നി​ല​മ്പൂ​ർ റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പി​നു​ ശേ​ഷം

text_fields
bookmark_border
railway track
cancel

നി​ല​മ്പൂ​ർ: റെ​യി​ൽ​വേ അ​ടി​പ്പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​മ്പൂ​ർ റെ​യി​ൽ​വേ ഗേ​റ്റു​വ​ഴി​യു​ള്ള ഗ​താ​ഗ​ത നി​രോ​ധ​നം തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ നീ​ട്ടി​വെ​ച്ചു.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഗ​താ​ഗ​ത നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. നി​ല​മ്പൂ​ർ-​പെ​രു​മ്പി​ലാ​വ് സം​സ്ഥാ​ന​പാ​ത​യി​ലാ​ണ് റെ​യി​ൽ​വേ​യു​ടെ അ​ടി​പ്പാ​ത നി​ർ​മാ​ണം. 14 പാ​സ​ഞ്ച​ർ സ​ർ​വി​സു​ക​ളും പു​റ​മെ ഗു​ഡ്സ് ട്രെ​യി​നു​ക​ളും ക​ട​ന്നു​പോ​വു​മ്പോ​ൾ നി​ര​ന്ത​രം ഗേ​റ്റ് അ​ട​ച്ച് ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​കു​രു​ക്കി​ന് പ​രി​ഹാ​രം എ​ന്ന നി​ല​യി​ലാ​ണ് റെ​യി​ൽ​വേ​യും സം​സ്ഥാ​ന സ​ർ​ക്കാ​റും ചെ​ല​വ് തു​ല‍്യ​മാ​യി വ​ഹി​ച്ച് അ​ടി​പ്പാ​ത നി​ർ​മാ​ണം തീ​രു​മാ​നി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ​ടു​ത്ത ദി​വ​സം ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടാ​കു​മെ​ന്ന പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് റോ​ഡ് അ​ട​ക്കു​ന്ന​ത് മാ​റ്റി​യ​തെ​ന്ന് കേ​ര​ള റെ​യി​ൽ ഡ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NilamburRailway GateCloseMalappuram News
News Summary - Closing of Nilambur railway gate after the elections
Next Story