Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightപ്രി​യ അ​ധ‍്യാ​പ​ക​ന്​...

പ്രി​യ അ​ധ‍്യാ​പ​ക​ന്​ സ്മ​ര​ണാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ ചാ​മ്പ്യ​ൻ ടീം ​എ​ത്തി

text_fields
bookmark_border
Champion team arrives to pay tribute to dear teacher
cancel
camera_alt

അ​ഖി​ലേ​ന്ത്യ അ​ന്ത​ര്‍ സ​ര്‍വ​ക​ലാ​ശാ​ല വ​നി​ത ബേ​സ്‌​ബാ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ടീം ​അം​ഗ​ങ്ങ​ള്‍ പി.​വി. അ​ബ്ദു​ല്‍ വ​ഹാ​ബ് എം.​പി, അ​മ​ൽ കോ​ള​ജ്​ പ്രി​ന്‍സി​പ്പ​ല്‍

ഡോ. ​ടി.​വി. സ​ക്ക​റി​യ എ​ന്നി​വ​ര്‍ക്കൊ​പ്പം

നി​ല​മ്പൂ​ര്‍: അ​ന്ത​ര്‍ സ​ര്‍വ​ക​ലാ​ശാ​ല വ​നി​ത ബേ​സ്‌​ബാ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ടീം ​അം​ഗ​ങ്ങ​ള്‍ അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ ടീം ​മാ​നേ​ജ​ര്‍ക്ക് സ്മ​ര​ണാ​ഞ്ജ​ലി​യു​മാ​യി അ​മ​ല്‍ കോ​ള​ജി​ലെ​ത്തി. ടീ​മി​നെ​യും കൊ​ണ്ട് മ​ത്സ​ര​ത്തി​ന്​ അ​സ​മി​ലേ​ക്ക് പോ​കാ​നി​രി​ക്കെ​യാ​ണ് ടീം ​മാ​നേ​ജ​ര്‍ കൂ​ടി​യാ​യ അ​മ​ല്‍ കോ​ള​ജ് കാ​യി​ക വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​മു​ഹ​മ്മ​ദ് ന​ജീ​ബ് ചാ​ലി​യാ​റി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ച​ത്. ഒ​ഴു​ക്കി​ല്‍പ്പെ​ട്ട ബ​ന്ധു​ക്ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മു​ങ്ങി​മ​ര​ണം. ടീം ​മാ​നേ​ജ​റു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം തീ​ര്‍ത്ത സ​മ്മ​ർ​ദ​ങ്ങ​ള്‍ക്കി​ട​യി​ലും മി​ക​ച്ച ടീ​മു​ക​ളെ തോ​ൽ​പ്പി​ച്ചാ​ണ്​ ടീം ​ക​പ്പു​യ​ർ​ത്തി​യ​ത്. സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം ടീം ​നേ​രെ അ​മ​ല്‍ കോ​ള​ജി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ടീ​മി‍െൻറ വി​ജ​യ കി​രീ​ടം വി​ട​പ​റ​ഞ്ഞ അ​ധ‍്യാ​പ​ക​ന് ക​ണ്ണീ​രോ​ടെ അ​വ​ർ സ​മ​ർ​പ്പി​ച്ചു.

കാ​യി​ക വി​ഭാ​ഗ​വും വി​മ​ന്‍ ഡെ​വ​ല​പ്‌​മെ​ന്‍റ്​ സെ​ല്ലും കോ​ള​ജും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി പി.​വി. അ​ബ്ദു​ല്‍ വ​ഹാ​ബ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ടി.​വി. സ​ക്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടീ​മം​ഗ​ങ്ങ​ള്‍ക്ക് എം.​പി​യു​ടെ വ​ക പാ​രി​തോ​ഷി​ക​വും ന​ല്‍കി. പ്രോ​ഗ്രാം കോ ​ഓ​ഡി​നേ​റ്റ​ര്‍ എ​സ്. അ​നു​ജി​ത്, കാ​യി​ക വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ ഡോ. ​അ​മീ​ര്‍ അ​ലി, വി​മ​ന്‍ ഡെ​വ​ല​പ്‌​മെ​ന്‍റ്​ സെ​ല്‍ കോ ​ഓ​ഡി​നേ​റ്റ​ര്‍ കെ. ​സി​നി, ടീം ​കോ​ച്ച് സു​ല്‍കി​ഫ​ല്‍, ക്യാ​പ്റ്റ​ന്‍ ചെ​ല്‍സി​യ ജോ​ണ്‍സ​ൻ, വൈ​സ് ക്യാ​പ്റ്റ​ന്‍ എ.​കെ. അ​ഭി​ലാ​ഷ, ഡോ. ​സി.​എ​ച്ച്. അ​ലി ജാ​ഫ​ര്‍, ഡോ. ​അ​ബ്ബാ​സ് വ​ട്ടോ​ളി, ടി.​പി. അ​ഹ്​​മ​ദ് സ​ലീം, അ​ബൂ മ​ന്‍സൂ​റ​ലി, സ​ല്‍മാ​ന്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womensbasketballtribute
News Summary - Champion team arrives to pay tribute to dear teacher
Next Story