വേഗത കുറക്കാനാവശ്യപ്പെട്ട ബൈക്ക് യാത്രികനെ ബസ് ജീവനക്കാര്‍ മര്‍ദിച്ചു
text_fieldsനിലമ്പൂര്‍: ബസിന്റെ വേഗത കുറക്കണമെന്നാവശ്യപ്പെട്ട ബൈക്ക് യാത്രക്കാരന് സ്വകാര്യ ബസ് ജീവനക്കാരുടെ വക ക്രൂരമര്‍ദനം. എടവണ്ണ പൊന്നാംകുന്ന് സ്വദേശി കളത്തിങ്ങല്‍ സഞ്ജയിനെയാണ് ബസ് ജീവനക്കാര്‍ മര്‍ദിച്ചത്. സഞ്ജയിനെ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടപുറം ലയണ്‍സ് ക്ലബിന് സമീപത്താണ് സംഭവം. മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് അമിത വേഗതയില്‍ പോകുന്നത് കണ്ടപ്പോള്‍ അതേ ദിശയില്‍ ബൈക്കില്‍ പോവുകയായിരുന്ന സഞ്ജയ് ഡ്രൈവറോട് വേഗത കുറക്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ബൈക്കിനെ പിന്‍തുടര്‍ന്ന ബസ് ജീവനക്കാര്‍ ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ബൈക്ക് നിര്‍ത്തിയതോടെ ബസില്‍ നിന്നിറങ്ങി വന്ന ജീവനക്കാര്‍ സഞ്ജയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. നിലമ്പൂര്‍ പൊലീസ് ബസ് ജീവനക്കാരായ മൂന്നുപേര്‍ക്കെതിരേ കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

