Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കനോലി പ്ലോട്ടിലേക്ക്ഉല്ലാസ ബോട്ട് സർവിസ്
text_fieldsbookmark_border
നിലമ്പൂർ: ലോക പ്രശസ്തമായ നിലമ്പൂർ കനോലി പ്ലോട്ടിലേക്ക് വെള്ളിയാഴ്ച മുതൽ ജംഗാർ സർവിസ് ആരംഭിക്കും. ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ ഫ്ലാഗ് ഓഫ് ചെയ്യും.
കഴിഞ്ഞ പ്രളയത്തിൽ ചാലിയാറിന് കുറുകെ ചരിത്ര തേക്ക് തോട്ടത്തിലേക്കുള്ള തൂക്കുപാലം തകർന്നതോടെ സഞ്ചാരികളെ കനോലി പ്ലോട്ടിലേക്ക് പ്രവേശിപ്പിക്കാൻ വനം വകുപ്പിന് കഴിഞ്ഞിരുന്നില്ല. ഇതുമൂലം കനത്ത സാമ്പത്തിക നഷ്ടമാണ് വനം വകുപ്പിന് ഉണ്ടായത്.
വി.എസ്.എസ് അംഗങ്ങൾക്ക് തൊഴിൽ നഷടവും ഉണ്ടായി. കണ്ണൂരിലെ ഉല്ലാസ് ബോട്ട് സർവിസ് എന്ന കമ്പനിയാണ് കനോലി പ്ലോട്ടിൽ ഉല്ലാസ സർവിസ് നടത്തുക.
Next Story

