നാടുകാണി ചുരത്തിൽ ഓട്ടോ കൊക്കയിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്ക്
text_fieldsനാടുകാണി ചുരത്തിൽ കൊക്കയിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷ
നിലമ്പൂർ: നാടുകാണി ചുരത്തിൽ ഓട്ടോ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് കുടുംബത്തിലെ നാലുപേർക്ക് പരിക്ക്. വഴിക്കടവ് മണിമൂളി വാരിക്കുന്നിലെ പരപ്പൻ ഇർഷാദ് (27), ഭാര്യ മുബഷിറ (24), മക്കളായ ഹെന്ന (നാല്), സീന (രണ്ട്) എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച ഉച്ചക്ക് രേണ്ടാടെ അതിർത്തിക്ക് അപ്പുറം തമിഴ്നാടിെൻറ പൊട്ടുങ്ങലിന് സമീപം ചുരം വളവിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
തോള്ളെല്ലുകൾക്ക് പരിക്കേറ്റ ഇർഷാദിനെയും മുബഷിറയെയും മഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. വഴിക്കടവ് പൊലീസും ട്രോമാകെയർ യൂനിറ്റും സിവിൽ ഡിഫൻസും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തി കുടുംബത്തെ ആശുപത്രിയിലെത്തിച്ചത്.

