സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ ‘എയ്ഞ്ചൽ പൊലീസ്’
text_fields‘എയ്ഞ്ചൽ പൊലീസ്’ നേതൃത്വത്തിൽ ബസുകളിൽ
ബോധവത്കരണം നടത്തുന്നു
നിലമ്പൂർ: ബസ് യാത്രകളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനായി ‘എയ്ഞ്ചൽ പൊലീസ്’ പദ്ധതിയുമായി ജില്ല പൊലീസ്. പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകളോടും കുട്ടികളോടും സംവദിച്ച് വനിത പൊലീസുകാരും ഇനി കൂെടയുണ്ടാകും. ജില്ല പൊലീസ് മേധാവി എസ്. ശശിധരന്റെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി തിങ്കളാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബസുകളിൽ വനിത പൊലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. തുടർന്ന് സുരക്ഷ ബോധവത്കരണവും നൽകി. യൂനിഫോമിലും മഫ്തിയിലുമായി പരിശോധന തുടരുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.

