Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightഊ​രി​ൽ പ്ര​സ​വി​ച്ച...

ഊ​രി​ൽ പ്ര​സ​വി​ച്ച ആ​ദി​വാ​സി യു​വ​തി​ക്ക്​ സ​ഹാ​യ​മേ​കി ക​നി​വ് ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ

text_fields
bookmark_border
ഊ​രി​ൽ പ്ര​സ​വി​ച്ച ആ​ദി​വാ​സി യു​വ​തി​ക്ക്​ സ​ഹാ​യ​മേ​കി ക​നി​വ് ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ
cancel
camera_alt

ക​നി​വ് 108 ആം​ബു​ല​ൻ​സ് പൈ​ല​റ്റ്

സ​ജ​യ​ൻ, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ

ടെ​ക്‌​നീ​ഷ്യ​ൻ അ​ഞ്​​ജു

നി​ല​മ്പൂ​ർ: ഉ​ൾ​വ​ന​ത്തി​ലെ ഊ​രി​ൽ പ്ര​സ​വി​ച്ച ആ​ദി​വാ​സി യു​വ​തി​ക്കും ന​വ​ജാ​ത ശി​ശു​വി​നും സ​ഹാ​യ​മേ​കി ക​നി​വ് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ. വ​ഴി​ക്ക​ട​വ് നെ​ല്ലി​ക്കു​ത്ത് ഉ​ൾ​വ​ന​ത്തി​ലെ പു​ഞ്ച​ക്കൊ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ലെ സെ​ൽ​വ‍‍െൻറ ഭാ​ര്യ ശോ​ഭ​യാ​ണ്​ (42) വീ​ട്ടി​ൽ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട ശോ​ഭ വീ​ട്ടി​ൽ വെ​ച്ച് കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ക​യാ​യി​രു​ന്നു.

കോ​ള​നി​യി​ൽ മൊ​ബൈ​ൽ റേ​ഞ്ച് ല​ഭി​ക്കാ​ത്ത​തി​നാ​ൽ കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള അ​ള​ക്ക​ൽ കോ​ള​നി​ക്ക് ചേ​ർ​ന്നു​ള്ള പ​ത്താം ക്വാ​ർ​ട്ടേ​ഴ്സി​ലെ മ​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് സെ​ൽ​വ​ൻ വി​വ​രം വ​ഴി​ക്ക​ട​വ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ അ​റി​യി​ച്ച​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഉ​ട​ൻ ക​നി​വ് 108 ആം​ബു​ല​ൻ​സി‍െൻറ സേ​വ​നം തേ​ടി.

വ​ഴി​ക്ക​ട​വ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ക​നി​വ് 108 ആം​ബു​ല​ൻ​സ് എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ്യ​ൻ പി. ​അ​ഞ്​​ജു, പൈ​ല​റ്റ് പി.​എ​ച്ച്. സ​ജ​യ​ൻ എ​ന്നി​വ​ർ മൂ​ത്തേ​ടം നെ​ല്ലി​ക്കു​ത്ത് വ​ഴി ഉ​ൾ​ക്കാ​ട്ടി​ലെ ഊ​രി​ലേ​ക്ക് തി​രി​ച്ചു. വ​ഴി​ക്ക​ട​വ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജെ.​പി.​എ​ച്ച്.​എ​ൻ സു​മി​ത്ര, എ​ൽ.​എ​ച്ച്.​ഐ മി​നി മാ​ത്യു എ​ന്നി​വ​രും അ​നു​ഗ​മി​ച്ചു. മ​ഴ​യും കാ​ട്ടാ​ന മേ​യു​ന്ന വ​ന​ത്തി​നു​ള്ളി​ലൂ​ടെ​യു​ള്ള ദു​ർ​ഘ​ട​മാ​യ പാ​ത​യും താ​ണ്ടി​യാ​ണ് ആ​രോ​ഗ‍്യ സം​ഘം ശോ​ഭ​യു​ടെ വീ​ട്ടി​ലെ​ത്തി​യെ​ത്. അ​മ്മ​ക്കും കു​ഞ്ഞി​നും പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റി. തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ആം​ബു​ല​ൻ​സി​ൽ നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യിരി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സെ​ൽ​വ​ൻ-ശോ​ഭ ദ​മ്പ​തി​ക​ളു​ടെ ആ​റാ​മ​ത്തെ കു​ഞ്ഞാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribalambulance
News Summary - Ambulance provides assistance to a young woman who gave birth in Uril
Next Story