Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightനിലമ്പൂരിൽ 4.30...

നിലമ്പൂരിൽ 4.30 കോടിയുടെ സിഗരറ്റ് പിടികൂടി

text_fields
bookmark_border
നിലമ്പൂരിൽ 4.30 കോടിയുടെ സിഗരറ്റ് പിടികൂടി
cancel
Listen to this Article

നിലമ്പൂർ: വഴിക്കടവ് എക്സൈസ് ചെക്ക്പോസ്റ്റിൽ ഝാർഖണ്ഡിൽ നിന്നും ഉരുളകിഴങ്ങ് ലോഡിൽ ഒളിപ്പിച്ചു കടത്തിക്കൊണ്ടുവന്ന കൊറിയൻ നിർമ്മിത വിദേശ സിഗരറ്റ് പിടികൂടി.

150 ചാക്കുകെട്ടുകളിലായി 300 രൂപ ഒരു പാക്കറ്റിന് വില വരുന്ന 1,50,000 സിഗരറ്റ് പാക്കറ്റുകളാണ് എക്സൈസ് അധികൃതർ പിടികൂടിയത്. വിപണിയിൽ ഏകദേശം നാല് കോടി മുപ്പത് ലക്ഷം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. വാഹനത്തിൽ ഡ്രൈവറും ക്ലീനറുമാണുണ്ടായിരുന്നതെന്നും അധികൃതർ അറിയിച്ചു. സിഗരറ്റു പാക്കറ്റുകളിൽ മുന്നറിയിപ്പ് സന്ദേശങ്ങളുണ്ടായിരുന്നില്ലെന്നും നികുതി അടച്ചതിന്റെ രേഖയുണ്ടായിരുന്നില്ലെന്നും എക്സൈസ് വ്യക്തമാക്കി

പ്രിവൻ്റിവ് ഓഫീസർ എം. ഹരികൃഷ്ണന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അക്ഷയ്. സി.ടി, അഭിലാഷ്. ജി, ജംഷീദ്.എം, ബാലു.എൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. ലോറിയും സിഗരറ്റ് പെട്ടികളും എറണാംകുളം സെൻട്രൽ എക്സൈസ് അധികൃതർക്ക് കൈമാറുന്നതിനായി തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cigarette smuggling
News Summary - 4.30 crore worth cigarettes seized in Nilambur
Next Story