എൻ.ഐ.ഡി പരീക്ഷ: ജില്ലയിൽ ഒ.ബി.സിയിൽ അഞ്ച്, 18 റാങ്കുകൾ
text_fieldsകെ.പി. അഷിൻ അഹമ്മദ്,
ഷബീഹ നസ്രീൻ
മലപ്പുറം: നാഷനൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഡിസൈനിലേക്ക് നടന്ന പ്രവേശന പരീക്ഷയിൽ ജില്ലയിൽ രണ്ട് റാങ്കുകാർ. ചേലേമ്പ്ര കാക്കഞ്ചേരി കെ.പി. അഷിൻ അഹമ്മദ്, മങ്കട വെള്ളില സ്വദേശി ടി. ഷബീഹ നസ്രീൻ എന്നിവരാണ് റാങ്കുകൾ നേടിയത്. അഷിൻ അഹമ്മദിന് ഓപൺ കാറ്റഗറിയിൽ 31ാം റാങ്കും ഒ.ബി.സി എൻ.സി.എൽ കാറ്റഗറിയിൽ അഞ്ചാം റാങ്കും ഷബീഹ നസ്രീന് ഓപൺ കാറ്റഗറിയിൽ 126 റാങ്കും ഒ.ബി.സി എൻ.സി.എൽ കാറ്റഗറിയിൽ 18ാം റാങ്കുമാണ്. കാക്കഞ്ചേരി പറമ്പാട്ട് വീട്ടിൽ അഹമ്മദ് - ഷംഷാദ് ബീഗം ദമ്പതികളുടെ മകനാണ് അഷിൻ അഹമ്മദ്.
മങ്കട വെള്ളിലയിലെ ടി. കോയ - ആഷിയാബി ദമ്പതികളുടെ മകളാണ് ഷബീഹ നസ്രീൻ. 30,000 കുട്ടികളാണ് പ്രവേശന പരീക്ഷ എഴുതിയത്. ഇവരുടെ പ്രിലിമിനറി പരീക്ഷ എറണാകുളത്തും സ്റ്റുഡിയോ ടെസ്റ്റ് ബംഗളൂരുവിലുമായിരുന്നു നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

