Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
national highway malappuram
cancel
camera_alt

representative image

Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: അർഹമായ നഷ്ടപരിഹാരം ലഭിക്കാതെ വ്യാപാരികൾ

text_fields
bookmark_border
Listen to this Article

തേഞ്ഞിപ്പലം (മലപ്പുറം): കാൽ നൂറ്റാണ്ടിലധികമായി കച്ചവടം നടത്തിവന്ന കെട്ടിടങ്ങൾ ദേശീയപാത വികസനത്തിനുവേണ്ടി പൊളിച്ചുനീക്കിയതോടെ തെരുവിലായ ഒരുകൂട്ടം വ്യാപാരികൾ അർഹമായ നഷ്ടപരിഹാരം ലഭിക്കാതെ ദുരിതത്തിൽ. തേഞ്ഞിപ്പലം, മൂന്നിയൂർ ഗ്രാമപഞ്ചായത്തുകളിലായി ഉപജീവനം നടത്തിയ ചെറുകിട കച്ചവടക്കാരാണ് നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നത്. ദേശീയപാത അധികൃതർ നൽകിയ മുഴുവൻ രേഖയും സമർപ്പിച്ചിട്ടും ഗ്രാമപഞ്ചായത്ത് ലൈസൻസ് ഇല്ലെന്ന പേരിലാണ് നഷ്ടപരിഹാരം നൽകാൻ അധികൃതർ തയാറാവാത്തതെന്ന് ഇവർ പറഞ്ഞു.

30 വർഷം മുമ്പ് ചെറിയ അഡ്വാൻസ് മാത്രം കൊടുത്താണ് പലരും പീടിക മുറി തരപ്പെടുത്തിയത്. ഇപ്പോൾ പുതിയ റൂം എടുക്കാൻ ലക്ഷങ്ങൾ ആണ് അഡ്വാൻഡ് ഇനത്തിൽ ആവശ്യപ്പെടുന്നത്. വാടകയും കൂടുതലാണ്. ഈ തുക നൽകി പുതിയ റൂമുകൾ എടുക്കാൻ ഇവർക്ക് കഴിയില്ല.

കെട്ടിടം പൊളിച്ചുനീക്കിയപ്പോൾ തങ്ങളുടെ ഫർണിച്ചറുകൾ ഉൾപ്പെടെ താൽക്കാലികമായി മറ്റു സ്ഥലത്ത് സൂക്ഷിച്ചിരിക്കുകയാണ്. നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി ഉണ്ടാവണമെന്ന് കാണിച്ച് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് ഇവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highway
News Summary - NH Development: Traders without getting proper compensation
Next Story