Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത: നഷ്​ടപരിഹാരം...

ദേശീയപാത: നഷ്​ടപരിഹാരം വില്ലേജ്​ രേഖകളുടെ അടിസ്ഥാനത്ത​ിലെന്ന്​ കേന്ദ്രം; ലഭിക്കുക തുച്ഛമായ തുക

text_fields
bookmark_border
ദേശീയപാത: നഷ്​ടപരിഹാരം വില്ലേജ്​ രേഖകളുടെ അടിസ്ഥാനത്ത​ിലെന്ന്​ കേന്ദ്രം; ലഭിക്കുക തുച്ഛമായ തുക
cancel

മ​ല​പ്പു​റം: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത ഭൂ​മി​ക്ക്​ വി​ല്ലേ​ജ്​ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മേ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​നാ​വൂ​വെ​ന്ന ​കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ ഉ​ത്ത​ര​വ്​ വി​വാ​ദ​ത്തി​ൽ. 2020 ആ​ഗ​സ്​​റ്റ്​ 14ന്​ ​ഇ​റ​ക്കി​യ ഉ​ത്ത​ര​വ​നു​സ​രി​ച്ച്​ പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക്​ മു​മ്പ്​ ത​രം​മാ​റ്റി​യ ഭൂ​മി​ക്കു​പോ​ലും വി​ല്ലേ​ജ്​ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ഷ്​​ട​പ​രി​ഹാ​രം ക​ണ​ക്കാ​ക്കു​ക.

മു​മ്പ്​ നെ​ൽ​വ​യ​ലാ​യി​രു​ന്ന ഭൂ​മി ക​ര​ഭൂ​മി​യാ​ക്കി ത​രം​മാ​റ്റി​യ നി​ര​വ​ധി പേ​ർ​ക്ക്​ യ​ഥാ​ർ​ഥ വി​ല​യു​ടെ പ​ത്തി​ലൊ​ന്ന്​ മാ​ത്ര​മേ ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ക്കൂ​വെ​ന്ന്​ ആ​ശ​ങ്ക​യു​ണ്ട്. ദേ​ശീ​യ​പാ​ത​ക്കാ​യി ഭൂ​മി ന​ഷ്​​ട​​പ്പെ​ടു​ന്ന​വ​രി​ൽ ഈ ​രീ​തി​യി​ൽ ഭൂ​മി​യു​ള്ള​വ​ർ നി​ര​വ​ധി പേ​രു​ണ്ട്. 2008ന്​ ​മു​മ്പ്​ ത​രം​മാ​റ്റി​യെ​ന്ന്​ ഡാ​റ്റ ബാ​ങ്കി​ൽ​ രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​മി​ക്ക്​ ക​ര​ഭൂ​മി​ക്ക്​ തു​ല്യ​മാ​യ ന​ഷ്​​ട​പ​രി​ഹാ​ര​മാ​ണ്​ നേ​​ര​ത്തേ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഭൂ​മി​യു​ടെ ത​രം​മാ​റ്റി​യെ​ങ്കി​ലും വി​ല്ലേ​ജ്​ രേ​ഖ​ക​ളി​ൽ മാ​റ്റാം വ​രു​ത്താ​തി​രു​ന്ന​താ​ണ്​ പ്ര​ശ്​​ന​മാ​യ​ത്. സ​ർ​ക്കാ​റ​ി​െൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്​​ച​യാ​ണി​ത്. കേ​ന്ദ്ര തീ​രു​മാ​ന പ്ര​കാ​രം ഇ​ത്ത​രം ഭൂ​മി​ക്ക്​ വി​ജ്ഞാ​പ​ന തീ​യ​തി​യി​ൽ ത​രം​മാ​റ്റി​യ ഉ​ത്ത​ര​വ്​ കൈ​വ​ശ​മു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ക​ര​ഭൂ​മി​യു​ടെ ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ക്കൂ.

ക​ര​ഭൂ​മി​യാ​യി വ​ർ​ഷ​ങ്ങ​ളാ​യി നി​കു​തി​യ​ട​ക്കു​ന്ന ഭൂ​മി​യാ​ണെ​ങ്കി​ലും വി​ല്ലേ​ജ്​ രേ​ഖ​പ്ര​കാ​രം ഇ​തി​ൽ പ​ല​തും നെ​ൽ​വ​യ​ലാ​യി​രി​ക്കും. സ​ർ​വേ​ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ വി​പ​ണി​വി​ല ല​ഭി​ക്കു​മെ​ന്നാ​ണ്​ പ​റ​ഞ്ഞി​രു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​ങ്ങ​ളി​ൽ ക​ര​ഭൂ​മി​യെ​ന്ന്​ കാ​ണി​ച്ചി​രു​ന്ന​ത്​ പോ​ലും വി​ല്ലേ​ജ്​ രേ​ഖ​യി​ൽ വ​യ​ലാ​ണ്. ​ഇ​ത​റി​യാ​തെ ന​ട​പ​ട​ി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഭൂ​മി സ​ർ​ക്കാ​റി​ൽ നി​ക്ഷി​പ്​​ത​മാ​യ​ ശേ​ഷം​ ന​ഷ്​​ട​പ​രി​ഹാ​ര തു​ക വി​ത​ര​ണം ചെ​യ്​​ത്​ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ്​ നി​ശ്ച​യി​ച്ച വി​ല​യു​ടെ പ​ത്തി​െ​ലാ​ന്ന്​ പോ​ലും ല​ഭി​ക്കി​ല്ലെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ട​ത്​​. വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ക്കു​ന്ന ഭൂ​മി നെ​ൽ​വ​യ​ലാ​ണെ​ന്ന്​ പോ​ലും പ​ല​രും തി​രി​ച്ച​റി​യു​ന്ന​ത്​ ഇ​പ്പോ​ഴാ​ണ്.

വി​ഷ​യ​ത്തി​െൻറ ഗൗ​ര​വം ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ മ​ന്ത്രി ​കെ.​ടി. ജ​ലീ​ൽ ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി ക​ത്ത്​ ന​ൽ​കി​. 2008​ലെ ​നെ​ൽ​വ​യ​ൽ-​ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ത​യാ​റാ​ക്കി​യ ഡാ​റ്റ ബാ​ങ്കി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ ഭൂ​മി​യു​ടെ ത​ര​വും വി​ല​യും നി​ശ്ച​യി​ക്കേ​ണ്ട​തെ​ന്ന്​ തീ​രു​മാ​നി​ച്ചി​ല്ലെ​ങ്കി​ൽ ജ​ന​കീ​യ പ്ര​​തി​ഷേ​ധം ഉ​ണ്ടാ​കാ​നി​ട​യു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. സ്ഥ​ല​മെ​ടു​പ്പ്​ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​വു​ന്ന സ്ഥി​തി​യു​ണ്ടാ​വു​മെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highway
News Summary - NH: Center says compensation based on village records; Receive a small amount
Next Story