Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരസ്യതാൽപര്യം

പരസ്യതാൽപര്യം

text_fields
bookmark_border
കോട്ടയ്ക്കൽ ആര്യവൈദ്യശാല അർബുദ ഗവേഷണമേഖലയിൽ മികവിന്റെ കേന്ദ്രമാകുന്നു കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ അർബുദ ഗവേഷണങ്ങൾക്കു കേന്ദ്ര ആയുഷ് മന്ത്രാലയ ത്തിന്റെ അംഗീകാരം. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ആര്യവൈദ്യശാലയുടെ ചാരിറ്റബിൾ ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്ന ക്യാൻസർ ക്ലിനിക്കിൽ ഉപയോഗിക്കുന്ന തിരഞ്ഞെടുത്ത മരുന്നുകളെ ശാസ്ത്രീയമായി പഠനവിധേയമാക്കാനുള്ള പദ്ധതിക്കാണ് ആയുഷ് മന്ത്രാലയ ത്തിന്റെ അംഗീകാരം ലഭിച്ചത്. ആര്യവൈദ്യശാല ക്ലിനിക്കൽ റിസർച്ച് ഡിപ്പാർട്ട്മെന്റിന്റെ മേധാവി ഡോ. പി.ആർ. രമേശ്, ആര്യവൈദ്യശാല ഔഷധസസ്യഗവേഷണകേന്ദ്രത്തിലെ സീനിയർ സയന്റിസ്റ്റ് ഡോ. സി.ടി. സുലൈമാൻ, ക്ലിനിക്കൽ റിസർച്ച് സീനിയർ ഫിസിഷ്യൻ ഡോ. കെ. മഹേഷ്, ക്യാൻസർ ക്ലിനിക്കിലെ സീനിയർ ഫിസിഷ്യൻ ഡോ. എം. പ്രവീൺ, പ്രോഡക്റ്റ് ഡെവലപ്മെന്റ് വിഭാഗം മേധാവി ഡോ. ഇ.എം. ആനന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് പഠനങ്ങൾ നടത്തുന്നത്. ശ്വാസകോശ അർബുദരോഗികളിൽ തിരഞ്ഞെടുത്ത ആയുർവേദ മരുന്നുകളുടെ ഫലപ്രാപ്തി രാസഘടനാപരവും, ജൈവപരമായും തുടർന്ന് ക്ലിനിക്കൽ പഠനവും വഴി ശാസ്ത്രീയമായി തെളിയിക്കാനുള്ള പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നതെന്ന് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. പി.ആർ. രമേശ് പറഞ്ഞു. പുതിയതായി ആരംഭിക്കുന്ന ഈ പ്രൊജക്റ്റിലേയ്ക്ക് താഴെപ്പറയുന്ന ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. 1. മെഡിക്കൽ കൺസൾട്ടന്റ് 2. ജൂനിയർ റിസർച്ച് ഫെല്ലോ 3. ടെക്നിക്കൽ അസിസ്റ്റന്റ് വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനും www.aryavaidyasala.com, www.cmpr-avs.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഏപ്രിൽ 28, 2022
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story