Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 1:35 AM IST Updated On
date_range 6 July 2020 1:35 AM ISTഅനുമോദിച്ചു
text_fieldsbookmark_border
പയ്യന്നൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ജനശ്രീ കുടുംബാംഗങ്ങൾക്കുള്ള അനുമോദനം കണ്ടോന്താർ ഗ്രാമിക ജനശ്രീ സംഘത്തിൻെറ നേതൃത്വത്തിൽ നടന്നു. സംഘം ചെയർപേഴ്സൻ എൻ. ശ്യാമളാമോഹനൻെറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് മെംബർ എൻ.കെ. സുജിത്ത് ഉപഹാര സമർപ്പണം നടത്തി. ജനശ്രീ മണ്ഡലം ചെയർമാൻ കെ.പി. മുരളീധരൻ, കെ.എം. കരുണാകരൻ, പി.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി എം.വി. തങ്കമണി സ്വാഗതവും ടി. സുലജ നന്ദിയും പറഞ്ഞു. ജന്മവാർഷികം പയ്യന്നൂർ: മുൻ മുഖ്യമന്ത്രി കെ. കരുണാകരൻെറ ജന്മവാർഷിക ദിനം പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഗാന്ധി മന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ഡി.കെ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. എം. പ്രദീപ്കുമാർ, കെ. ജയരാജ്, കെ.വി. ഭാസ്കരൻ, കെ.കെ. ഫൽഗുനൻ, എൻ. ഗംഗാധരൻ, എ. രൂപേഷ്, പ്രശാന്ത് കോറോം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story