Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അനുമോദിച്ചു
cancel
വഴിക്കടവ്: ഗ്രാമപഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ‍്യാർഥികൾക്ക്​ പുരസ്കാര വിതരണവും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ നാരോക്കാവ് ഹയർ സെക്കൻഡറി സ്കൂളിനുള്ള അനുമോദനവും സംഘടിപ്പിച്ചു. വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ നെടുമ്പടി ഉദ്ഘാടനം ചെയ്തു. മുൻ കലക്ടർ എം.സി. മോഹൻദാസ് മുഖ‍്യപ്രഭാഷണവും വിജയികൾക്ക്​ പുരസ്കാരവും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റെജി കണ്ടത്തിൽ അധ‍്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം അബ്ദുൽ കരീം, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.വി. മാത‍്യു, പി.സി. നാഗൻ, വി.കെ. മൊയ്തീൻകുട്ടി, സി.ഡി.എസ് ചെയർപേഴ്സൻ എലിസബത്ത് മാത‍്യു, നാരോക്കാവ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ‍്യാപിക വി.പി. അന്നമ്മ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ആരോഗ‍്യ-വിദ‍്യാഭ‍്യാസ സ്ഥിരം സമതി ചെയർപേഴ്സൻ ജയ്​മോൾ വർഗീസ് സ്വാഗതവും ക്ഷേമകാര‍്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഹഫ്സത്ത് പുളിക്കൽ നന്ദിയും പറഞ്ഞു. Nbr photo-1-Anumodikal വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ ഉന്നത വിജയികളെ അനുമോദിക്കൽ പരിപാടിയിൽ മുൻ കലക്ടർ എം.സി. മോഹൻദാസ് മുഖ‍്യപ്രഭാഷണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story