Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശിലസ്ഥാപനം

ശിലസ്ഥാപനം

text_fields
bookmark_border
ചങ്ങരംകുളം: വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂനിറ്റ് നിർമിക്കുന്ന വ്യാപാര ഭവന്റെ സംസ്ഥാന വർക്കിങ് പ്രസിഡന്‍റ്​ പി. കുഞ്ഞാവുഹാജി നിർവഹിച്ചു. പി. നന്ദകുമാർ എം.എൽ.എ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ മുഖ്യാഥിതികളായി. സമിതിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും വ്യാപാരികളുടെ ഉന്നമനം ലക്ഷ്യംവെച്ചുള്ള പ്രവർത്തങ്ങളും കൂടുതൽ കാര്യക്ഷമമാക്കാൻ കെട്ടിട നിർമാണം പൂർത്തിയാവുന്നതോടെ കഴിയുമെന്ന്​ നേതാക്കൾ പറഞ്ഞു. ചങ്ങരംകുളം ബസ്​ സ്റ്റാൻഡിന് സമീപം സ്വന്തമായി വാങ്ങിയ 20 സെന്റിൽ മൂന്ന്​ നിലകളിലായി രണ്ട് ഘട്ടങ്ങളിലായി മൂന്നരക്കോടി രൂപ ചെലവിട്ടാണ് പ്രവൃത്തിക്ക് തുടക്കം കുറിച്ചത്. പി.പി. ഖാലിദ്, ഒ. മൊയ്തുണ്ണി, ഉമ്മർ കുളങ്ങര, കെ.വി. ഇബ്രാഹിം, ഉസ്മാൻ പന്താവൂർ തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂനിറ്റ് നിർമിക്കുന്ന വ്യാപാര ഭവന്റെ സംസ്ഥാന വർക്കിങ് പ്രസിഡന്‍റ്​ പി. കുഞ്ഞാവു ഹാജി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story