Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:47 AM IST Updated On
date_range 3 Jun 2022 5:47 AM ISTപ്രവേശനോത്സവം
text_fieldsbookmark_border
ചോക്കാട്: ചോക്കാട് ജി.യു.പി.എസിൽ കുരുന്നുകൾക്ക് വർണാഭമായ വരവേൽപ്പൊരുക്കി പുതിയ അധ്യയനവർഷത്തിന് തുടക്കം. വാർഡ് അംഗം എം. അൻവർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അൻവർ തറമ്മൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി. ബാലഭാസ്കരൻ, എസ്.എം.സി ചെയർമാൻ കെ.ടി. മുജീബ്, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ഗഫൂർ ഇരട്ടിപ്പിലാൻ, വാർഡ് മെംബർ ഇ.പി. സിറാജ്, സീനിയർ അസിസ്റ്റന്റ് എൻ. സുനീറ, കെ.കെ. ഹരിദാസൻ എന്നിവർ സംസാരിച്ചു. ചോക്കാട് ഡ്രൈവേഴ്സ് യൂനിയന്റെയും സി.പി.എം ചോക്കാട് ബ്രാഞ്ച് പ്രവർത്തകരുടെയും നേതൃത്വത്തിൽ മധുരവിതരണം നടത്തി. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. kkv chokkad pravesanolsavam .jpg ചോക്കാട് ജി.യു.പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ കുരുന്നുകൾക്ക് വാർഡ് അംഗം ഇ.പി. സിറാജ് സമ്മാനങ്ങൾ നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story