പൂക്കൊളത്തൂര്‍ ആസ്ഥാനമായി കെ.എസ്.ഇ.ബിയുടെ പുതിയ സെക്ഷന്‍ ഓഫിസ്
text_fieldsമലപ്പുറം: മണ്ഡലത്തിലെ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂര്‍ ആസ്ഥാനമായി കെ.എസ്.ഇ.ബിയുടെ പുതിയ സെക്ഷൻ ഓഫിസ് തുടങ്ങുമെന്ന് പി. ഉബൈദുല്ല എം.എൽ.എ അറിയിച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഉപഭോക്താക്കളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ഓഫിസുകള്‍ സ്ഥാപിക്കണമെന്നും ദീര്‍ഘകാലമായി ബോര്‍ഡിന്റെ പരിഗണനയിലുള്ള മലപ്പുറം നിയോജക മണ്ഡല പരിധിയിലെ വള്ളുവമ്പ്രം, കിഴിശ്ശേരി, മഞ്ചേരി നോര്‍ത്ത് എന്നീ ഓഫിസുകള്‍ വിഭജിച്ച് പൂക്കൊളത്തൂര്‍ ആസ്ഥാനമായിപുതിയ സെക്ഷന്‍ ഓഫിസ് ആരംഭിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. കൂടുതല്‍ സാങ്കേതിക വിദ്യയിലധിഷ്ട്ടിതമായ സേവനങ്ങല്ക്കാണ വകുപ്പ് പ്രാധാന്യം നല്‍കുന്നതെന്നും ആവശ്യമെങ്കില്‍ പുതിയ ഓഫിസുകള്‍ ആരംഭിക്കുമെന്നും മന്ത്രി മറുപടി നല്കി.

