പട്ടരുപറമ്പ് ജനകീയാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം
text_fieldsകെ.പുരം പട്ടരുപറമ്പിലെ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം
താനൂർ: പട്ടരുപറമ്പ് ജനകീയാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പട്ടരുപറമ്പിൽ നിലവിലുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ച്, എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്ന് 27 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. ആധുനിക രീതിയിലുള്ള സൗകര്യങ്ങൾ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. യു. പ്രതിഭ റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ. ഫിറോസ് ഖാൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കുനിയിൽ അമീറ, കെ.വി. സിനി, ജനപ്രതിനിധികളായ വിശാരത്ത് ഖാദർകുട്ടി, കുഴിക്കാട്ടിൽ ഷബീർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ. ജയൻ, പത്മാവതി, അനോജ് എടപ്പയിൽ, സുലൈമാൻ അരീക്കാട്, പി.വി. വേണുഗോപാൽ, ഒ. സുരേഷ്ബാബു, പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
കെട്ടിട നിർമാണത്തിന് മികച്ച സഹകരണങ്ങൾ നൽകിയ അബ്ദുറഹിമാൻ വലിയപറമ്പിൽ, അബൂബക്കർ തൈക്കണ്ടിയിൽ, നെച്ചിയെങ്ങൽ സലീന എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് വെള്ളിയത്ത് അബ്ദുറസാഖ് സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ.കെ. പ്രേമരാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

