Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightnew അർഷദ് മോഷണക്കേസ്​...

new അർഷദ് മോഷണക്കേസ്​ പ്രതി; ഫ്ലാറ്റിൽ ലഹരി ഉപയോഗിച്ചതിന്‍റെ സൂചനകൾ -കമീഷണർ

text_fields
bookmark_border
new അർഷദ് മോഷണക്കേസ്​ പ്രതി; ഫ്ലാറ്റിൽ ലഹരി ഉപയോഗിച്ചതിന്‍റെ സൂചനകൾ -കമീഷണർ കൊ​ച്ചി: ഇ​ൻ​ഫോ​പാ​ർ​ക്കി​ലെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ അ​ർ​ഷ​ദ് മോ​ഷ​ണ​ക്കേ​സി​ലും പ്ര​തി​യാ​ണെ​ന്ന് കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു. കൊ​ണ്ടോ​ട്ടി​യി​ലെ ഒ​രു ജ്വ​ല്ല​റി​യി​ൽ ന​ട​ന്ന മോ​ഷ​ണ​ക്കേ​സി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ മു​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്നു. കൊ​ച്ചി​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കൊ​ല​പാ​ത​ക​മു​ണ്ടാ​യ​ത്. സ​ജീ​വ് കൃ​ഷ്ണ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​മ്പോ​ൾ ര​ണ്ടു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഫ്ലാ​റ്റി​ൽ ല​ഹ​രി ഉ​പ​യോ​ഗം ന​ട​ന്ന​തി​ന്‍റെ സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ർ​ദ​ന​ത്തി​ലും ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ലും കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തും. കൊ​ല​പാ​ത​ക​ങ്ങ​ൾ വ​ർ​ധി​ച്ച​ത് ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. കൊ​ച്ചി​യി​ൽ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്താ​കെ ഇ​ത്ത​ര​മൊ​രു വ​ർ​ധ​ന​യു​ണ്ട്. പൊ​ലീ​സ് പ​ട്രോ​ളി​ങ് ശ​ക്ത​മാ​ണ്. സി.​സി ടി.​വി​ക​ൾ വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ത്തി​ട്ടു​ണ്ട്. സി.​സി ടി.​വി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് എ​ല്ലാ റെ​സി​ഡ​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​നു​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ട്. അ​സ്വാ​ഭാ​വി​ക സം​ഭ​വ​ങ്ങ​ളോ വ്യ​ക്തി​ക​ളെ​യോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​റി​യി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​തു​മാ​ണ്. സം​ഭ​വം ന​ട​ന്ന ഫ്ലാ​റ്റി​ൽ മു​ൻ ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ ​ഒ​ച്ച​പ്പാ​ടു​ണ്ടാ​യി​ട്ടു​ണ്ട്. പ​ല​രും വ​രു​ക​യും പോ​വു​ക​യു​മൊ​ക്കെ ചെ​യ്ത​താ​യാ​ണ് അ​റി​യു​ന്ന​ത്. എ​ന്നാ​ൽ, ആ​രും പൊ​ലീ​സി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ല്ല. അ​സ്വാ​ഭാ​വി​ക​മാ​യി എ​ന്തെ​ങ്കി​ലും ക​ണ്ട് റെ​സി​ഡ​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​നു​ക​ൾ വി​വ​രം അ​റി​യി​ച്ചാ​ൽ അ​വി​ടെ പൊ​ലീ​സ് റെ​യ്ഡ് ന​ട​ത്തും. അ​തി​ലൂ​ടെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ക​മീ​ഷ​ണ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story