Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകണ്ണമംഗലത്ത്...

കണ്ണമംഗലത്ത് ഒളിച്ചുകളിച്ച് വൈദ്യുതി

text_fields
bookmark_border
പ്രവാസികളുടെ വെള്ളം, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം
cancel

വേ​ങ്ങ​ര: കെ.​എ​സ്.​ഇ.​ബി കു​ന്നും​പു​റം സെ​ക്ഷ​ന് കീ​ഴി​ൽ വ​ട്ട​പ്പൊ​ന്ത​യി​ൽ സ​ബ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ജോ​ലി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു. വേ​ന​ൽ ശ​ക്തി കൂ​ടു​ന്ന​തോ​ടെ വൈ​ദ്യു​തി​യു​ടെ രാ​ത്രി​കാ​ല ഉ​പ​ഭോ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ത് താ​ങ്ങാ​നാ​വാ​തെ പ​ല​യി​ട​ത്തും വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കു​ക​യാ​ണ്. എ​ട​രി​ക്കോ​ട്, കി​ഴി​ശ്ശേ​രി, ത​ല​പ്പാ​റ ഫീ​ഡ​റു​ക​ളി​ൽ​നി​ന്നാ​ണ് കു​ന്നും​പു​റ​ത്ത് വൈ​ദ്യു​തി വി​ത​ര​ണ​ത്തി​നാ​യി എ​ത്തു​ന്ന​ത്. ഉ​പ​ഭോ​ഗം അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ച്ച​തി​നാ​ൽ ലൈ​നി​ൽ താ​ങ്ങാ​വു​ന്ന​തി​ല​ധി​കം ലോ​ഡ് കൂ​ടു​ക​യും അ​വ​സാ​ന ഭാ​ഗ​ത്തെ ക​ണ​ക്ഷ​നു​ക​ൾ ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് ഓ​ഫാ​ക്കു​ക​യു​മാ​ണ്. ഇ​തോ​ടെ രാ​ത്രി പ​ല​യി​ട​ത്തും വൈ​ദ്യു​തി വി​ത​ര​ണം ഇ​ല്ലാ​താ​വു​മെ​ന്ന് കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ക​ർ ത​ന്നെ പ​റ​യു​ന്നു.

പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യി ക​ണ്ണ​മം​ഗ​ല​ത്ത് വ​ട്ട​പ്പൊ​ന്ത​യി​ൽ സ​ബ്‌​സ്റ്റേ​ഷ​ൻ തു​ട​ങ്ങാ​ൻ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ത്ര​യും പെ​ട്ടെ​ന്ന് സ​ബ്സ്റ്റേ​ഷ​ന്റെ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് വൈ​ദ്യു​തി വി​ത​ര​ണം തു​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത വേ​ന​ലി​ൽ ഇ​തി​നേ​ക്കാ​ൾ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടേ​ണ്ടി വ​രി​ക​യെ​ന്ന് വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. വ​കു​പ്പു​ത​ല പേ​പ്പ​ർ വ​ർ​ക്കു​ക​ൾ പെ​ട്ടെ​ന്ന് പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും ലൈ​ൻ വ​ലി​ക്കാ​നും മ​റ്റും നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും കെ.​എ​സ്.​ഇ.​ബി കു​ന്നും​പു​റം സെ​ഷ​ൻ എ.​ഇ അ​നി​ൽ​കു​മാ​ർ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

തീരദേശത്തെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം

വ​ള്ളി​ക്കു​ന്ന്: തീ​ര​ദേ​ശ​ത്തെ വൈ​ദ്യു​തി ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം ക​ണ്ട് വ​ള്ളി​ക്കു​ന്ന് കെ.​എ​സ്.​ഇ.​ബി സെ​ക്ഷ​ൻ. 2017ലെ ​ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ അ​രി​യ​ല്ലൂ​ർ മു​ദി​യം ബീ​ച്ച് ഭാ​ഗ​ത്ത് 700 മീ​റ്റ​റോ​ളം 11 കെ.​വി ലൈ​നും എ​ൽ.​ടി ലൈ​നും പൂ​ർ​ണ​മാ​യി ന​ശി​ച്ചി​രു​ന്നു.

ഇ​തോ​ടെ വ​ള്ളി​ക്കു​ന്ന് ബീ​ച്ച്, ആ​ന​ങ്ങാ​ടി ഭാ​ഗ​ങ്ങ​ളി​ൽ പ​ര​പ്പ​ന​ങ്ങാ​ടി സ​ബ് സ്റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള 11 കെ.​വി ബീ​ച്ച് ഫീ​ഡ​ർ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഈ ​ഭാ​ഗ​ങ്ങ​ളി​ൽ വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​യി​രു​ന്നു. മു​ദി​യം ബീ​ച്ച് ഭാ​ഗ​ത്തെ ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പ് കാ​ര​ണം ഈ ​ലൈ​ൻ വ​ലി​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ ബോ​ർ​ഡി​ന്റെ ത​ന​ത് ഫ​ണ്ടി​ൽ​നി​ന്ന് 73 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി അ​രി​യ​ല്ലൂ​ർ ശി​വ​ക്ഷേ​ത്രം മു​ത​ൽ മു​ദി​യം ബീ​ച്ച് വ​രെ എ.​ബി.​സി കേ​ബി​ൾ വ​ലി​ച്ചു.

പ​ര​പ്പ​ന​ങ്ങാ​ടി എ.​ഇ.​ഇ​യു​ടെ​യും വ​ള്ളി​ക്കു​ന്ന് എ.​ഇ.​യു​ടെ​യും പ്ര​യ​ത്ന​ഫ​ല​മാ​യി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച ലൈ​ൻ ക​ഴി​ഞ്ഞ ദി​വ​സം ചാ​ർ​ജ് ചെ​യ്തു. ഇ​തോ​ടെ വ​ള്ളി​ക്കു​ന്ന് കെ.​എ​സ്.​ഇ.​ബി പ​രി​ധി​യി​ൽ നി​ര​ന്ത​രം ഉ​ണ്ടാ​യി​രു​ന്ന വൈ​ദ്യു​തി ത​ട​സ്സ​ത്തി​ന് പ​രി​ഹാ​ര​മാ​യി. മു​ദ​യം ബീ​ച്ച് മു​ത​ൽ ആ​ന​ങ്ങാ​ടി ബീ​ച്ച് വ​രെ എ.​ബി.​സി കേ​ബി​ൾ വ​ലി​ക്കു​ന്ന പ്ര​വൃ​ത്തി അ​ടു​ത്ത ആ​ഴ്ച പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് അ​സി. എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞു. വൈ​ദ്യു​തി ത​ക​രാ​റു​ക​ൾ വ​ള​രെ​യ​ധി​കം കു​റ​ക്കാ​ൻ ഇ​ത് ഉ​പ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vattaponthasubstation construction
News Summary - need to speed up the construction of the proposed substation at Vattapontha
Next Story