അപകടത്തിൽ എല്ലിന് ക്ഷതമേറ്റ ബംഗാളി കലാകാരൻ സഹായം തേടുന്നു
text_fieldsഹരി ഭായ്
പരപ്പനങ്ങാടി: വാഹനാപകടം സമ്മാനിച്ച ശാരീരികവേദന കാരണം തെരുവിൽ ചിത്രം വരച്ച് അതിജീവനത്തിന് ശ്രമിക്കുകയാണ് അന്തർസംസ്ഥാന തൊഴിലാളിയായ ഹരിഭായ്. വർഷങ്ങൾക്ക് മുമ്പ് പരപ്പനങ്ങാടിയിലെത്തിയ കൊൽക്കത്ത സ്വദേശിയായ ഹരിഭായ് ഹോട്ടൽ തൊഴിലാളിയായി ജോലി നോക്കവെ നാട്ടിലേക്ക് പോകുന്നതിനിടെയാണ് കൊൽക്കത്തക്കടുത്ത് വാഹനപകടത്തിൽപെട്ടത്. മനോനില തെറ്റിയ മാതാവും വീട് വിട്ടിറങ്ങിപോയ പിതാവുമാണ് നാട്ടിലുള്ളതെന്നതിനാൽ അവിടെ പരിചരിക്കാൻ മറ്റാരുമില്ല. ഇതോടെ ഹരി പരപ്പനങ്ങാടിയിലേക്ക് തന്നെ തിരിച്ചെത്തി. ഹോട്ടലുടമ ഭക്ഷണവും താമസവും തരപ്പെടുത്തി കൊടുത്തെങ്കിലും മുട്ടിനും തുടയെല്ലിനുമേറ്റ പരിക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ തടസമായി. ഇതിനിടെ തെരുവിൽ കളിപ്പാട്ട സാധനങ്ങൾ വിൽപന നടത്തി ഉപജീവനമാർഗം കണ്ടെത്താൻ ശ്രമിച്ചെങ്കിലും അപകടം വരുത്തിവെച്ച ദുരിതം നാൾക്കുനാൾ വേദനയേറ്റിയതോടെ അതും അവസാനിച്ചു. കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലെ ഓർത്തോ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ ഇദ്ദേഹത്തോട് ഡോക്ടർ പറഞ്ഞത് തുടയെല്ലിൽ സ്റ്റീൽ ഘടിപ്പിക്കണമെന്നും വ്യത്യസ്ത ഘട്ടങ്ങളിലായി മൂന്ന് ശസ്ത്രക്രിയകൾ അനിവാര്യമാണെന്നുമാണ്. കൂടെ നിൽക്കാൻ ഒരു മലയാളിയുടെ കൂടി സാന്നിധ്യം ആവശ്യമാണെന്ന് ഡോക്ടർമാർ അതിനുള്ള ശ്രമത്തിലാണ് ഈ കലാകാരൻ. സഹായത്തിന് സന്നദ്ധതയുള്ളവർ തന്റെ ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് ഹരി ഭായ് അഭ്യർത്ഥിച്ചു. മൊബൈൽ : 91 97472 00651.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

