ടോൾ ബൂത്തിനുസമീപം അഴുക്കുചാൽ നിർമാണം തുടങ്ങി
text_fieldsതിരുനാവായ ടോൾ ബൂത്ത് പരിസരത്ത് റോഡിൽ ഡ്രെയിനേജ് നിർമാണം തുടങ്ങിയപ്പോൾ
തിരുനാവായ: റെയിൽവേ മേൽപാലത്തിനു സമീപത്തെ ടോൾ ബൂത്തിനു മുന്നിൽ അഴുക്കുചാൽ നിർമാണം തുടങ്ങി.
റെയിൽവേ സ്റ്റേഷൻ റോഡും പുത്തനത്താണി റോഡും നാവാമുകുന്ദ സ്കൂൾ, തിരുനാവായ റോഡുകളും സന്ധിക്കുന്ന ഇവിടെ മഴപെയ്താൽ രൂപപ്പെടുന്ന വെള്ളക്കെട്ട് വാഹനങ്ങൾക്കും കാൽനടക്കാർക്കുമുണ്ടാക്കുന്ന ദുരിതം ചില്ലറയല്ല. പല പ്രാവശ്യം റോഡുയർത്തി നന്നാക്കിയിട്ടും വെള്ളക്കെട്ടിന് പരിഹാരമാകാത്തതിനെ തുടർന്നാണ് ഡ്രെയിനേജ് നിർമിച്ച് വെള്ളം ഒഴുക്കിവിടാനുള്ള നടപടികൾ ആരംഭിച്ചത്. ഇതോടെ ഏറെക്കാലമായി തുടരുന്ന വെള്ളക്കെട്ടിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

