ദേശീയ സബ്ജൂനിയർ തൈക്വാൻഡോ: ചാമ്പ്യൻമാരാകാൻ താനൂരിന്റെ താരങ്ങൾ
text_fieldsരാജസ്ഥാനിൽ ദേശീയ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന താനൂരിൽനിന്നുള്ള താരങ്ങൾപരിശീലകൻ നൂറുദ്ദീനോടൊപ്പം
താനൂർ: ചൊവ്വാഴ്ച മുതൽ രാജസ്ഥാനിലെ കോട്ട യൂനിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 36ാമത് ദേശീയ കാഡറ്റ്, സബ്ജൂനിയർ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധാനംചെയ്ത് പങ്കെടുക്കുന്നവരിൽ താനൂരിൽനിന്നുള്ള ഏഴ് താരങ്ങളും. നാല് ദിവസങ്ങളിലായാണ് ദേശീയ ചാമ്പ്യൻഷിപ് നടക്കുന്നത്.
സബ് ജൂനിയർ വിഭാഗത്തിൽ പങ്കെടുക്കുന്ന നാലിൽ മൂന്നുപേരും സഹോദരങ്ങളാണ്. ഉർദു അധ്യാപകനും മുസ്ലിം യൂത്ത് ലീഗ് താനൂർ മുനിസിപ്പൽ ജനറൽ സെക്രട്ടറിയുമായ എം.കെ. അൻവർ സാദത്തിന്റെ മൂന്ന് മക്കളാണ് ഒരേ സമയം പങ്കെടുക്കാൻ യോഗ്യത നേടിയത്. താനൂർ എസ്.എം.യു.പി സ്കൂളിലെ ഫാത്തിമ അൻവർ, താനൂർ ജി.എൽ.പി സ്കൂളിലെ ആയിഷ അംറ അൻവർ, താനൂർ സഹറത്തുൽ ഖുർആനിലെ വിദ്യാർഥി അഹ്മദ് അലി അൻവർ എന്നിവരാണ് സഹോദരങ്ങൾ.
എസ്.എം.യു.പി സ്കൂളിലെതന്നെ സി.കെ. ശിഖയും സബ് ജൂനിയർ വിഭാഗത്തിൽ പങ്കെടുക്കുന്നുണ്ട്. ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സി.കെ. പ്രണവ്, എച്ച്.എസ്.എം ഹൈസ്കൂളിലെ ഫാത്തിമത്തുൽ ഹുസ്ന, എസ്.എം.എം ഹൈസ്കൂളിലെ റിൻഷി യൂനുസ് എന്നിവരാണ് കാഡറ്റ് വിഭാഗത്തിൽ പങ്കെടുക്കുന്ന താരങ്ങൾ. ഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത കെ. പുരം തൈക്വാൻഡോ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. നൂറുദ്ദീൻ, യു. ഹംസ എന്നിവരാണ് പരിശീലകർ. രാജസ്ഥാനിലേക്ക് പുറപ്പെട്ട സംഘത്തിന് റെയിൽവേ സ്റ്റേഷനിൽ താനൂർ നഗരസഭ ചെയർമാൻ പി.പി. ഷംസുദ്ദീന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

