Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേ​ശീ​യ സ്‌​കൂ​ള്‍...

ദേ​ശീ​യ സ്‌​കൂ​ള്‍ ഗെ​യിം​സ്; ഗ്വാ​ളി​യോ​റി​ലേ​ക്ക്​ പ​റ​ക്കാ​നൊ​രു​ങ്ങി ചെ​മ്മ​ങ്ക​ട​വി​ന്‍റെ ഹോ​ക്കി താ​ര​ങ്ങ​ള്‍

text_fields
bookmark_border
ദേ​ശീ​യ സ്‌​കൂ​ള്‍ ഗെ​യിം​സ്; ഗ്വാ​ളി​യോ​റി​ലേ​ക്ക്​ പ​റ​ക്കാ​നൊ​രു​ങ്ങി ചെ​മ്മ​ങ്ക​ട​വി​ന്‍റെ ഹോ​ക്കി താ​ര​ങ്ങ​ള്‍
cancel

മ​ല​പ്പു​റം: മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​റി​ല്‍ ഡി​സം​ബ​ര്‍ 28ന്​ ​ആ​രം​ഭി​ക്കു​ന്ന ദേ​ശീ​യ സ്‌​കൂ​ള്‍ ഗെ​യിം​സ് സ​ബ് ജൂ​നി​യ​ര്‍, ജൂ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ണ്‍കു​ട്ടി​ക​ളു​ടെ ഹോ​ക്കി മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തെ ന​യി​ക്കു​ക കോ​ഡൂ​ര്‍ ചെ​മ്മ​ങ്ക​ട​വ് പി.​എം.​എ​സ്.​എ.​എം.​എ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍. ഡി​സം​ബ​ര്‍ 19 മു​ത​ല്‍ 25 വ​രെ കൊ​ല്ല​ത്ത്​ ന​ട​ക്കു​ന്ന പ​രി​ശീ​ല​നം പൂ​ര്‍ത്തി​യാ​ക്കി​യാ​ണ് കേ​ര​ള ടീം ​ഗ്വാ​ളി​യോ​റി​ലേ​ക്ക് പു​റ​പ്പെ​ടു​ക. ജ​നു​വ​രി ഒ​ന്നു​വ​രെ​യാ​ണ് ദേ​ശീ​യ സ്‌​കൂ​ള്‍ ഹോ​ക്കി മ​ത്സ​രം.

സം​സ്ഥാ​ന ഹോ​ക്കി ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ​യാ​ണ് ​ഇ​വ​ര്‍ സം​സ്ഥാ​ന ടീ​മി​ല്‍ ഇ​ടം നേ​ടി​യ​ത്. ജൂ​നി​യ​ര്‍ ടീ​മി​ൽ ക്യാ​പ്റ്റ​ന്‍ അ​തു​ല്‍ ഷാ, ​അ​ഭി ഫെ​ര്‍ണാ​ണ്ട​സ്, ഷി​ബി​ന്‍ സാ​ദ് എ​ന്നി​വ​രും സ​ബ് ജൂ​നി​യ​ര്‍ ടീ​മി​ൽ ക്യാ​പ്​​റ്റ​ർ ആ​ദ​ര്‍ശ്, അ​മ​ല്‍ രാ​ജ്, അ​ഭ​യ് കൃ​ഷ്ണ എ​ന്നി​വ​രു​മാ​ണ്​ കേ​ര​ള ടീ​മി​ന്‍റെ ജ​ഴ്സി​യ​ണി​യു​ന്ന​ത്. ഇ​താ​ദ്യ​മാ​യാ​ണ് ദേ​ശീ​യ സ​ബ് ജൂ​നി​യ​ര്‍ ഹോ​ക്കി മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം പ​ങ്കെ​ടു​ക്കു​ന്ന​ത്.

പ​ങ്കെ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ചെ​മ്മ​ങ്ക​ട​വി​ന്‍റെ താ​ര​ങ്ങ​ള്‍, തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ സ്‌​പോ​ർ​ട്‌​സ് സ്‌​കൂ​ളി​ല്‍ ന​ട​ന്ന സം​സ്ഥാ​ന സ​ബ് ജൂ​നി​യ​ര്‍, ജൂ​നി​യ​ര്‍ ഹോ​ക്കി ചാ​മ്പ്യ​ന്‍ഷി​പ്പു​ക​ളി​ല്‍ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്നു. ഈ ​വ​ര്‍ഷം ഒ​ഡി​ഷ​യി​ല്‍ ന​ട​ന്ന ഹോ​ക്കി ഇ​ന്ത്യ സ​ബ് ജൂ​നി​യ​ര്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ലും അ​തു​ല്‍ഷാ​യും അ​ഭി ഫ​ര്‍ണാ​ണ്ട​സും പ​ങ്കെ​ടു​ത്തു. മി​ക​ച്ച ഗോ​ള്‍ കീ​പ്പ​റാ​യ അ​ഭ​യ് കൃ​ഷ്ണ, സ​ബ് ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഇ​ക്കു​റി കേ​ര​ള​ത്തി​ന്‍റെ ഗോ​ള്‍വ​ല കാ​ക്കും.

ക​ളി​ക്ക​ള​ത്തി​ല്‍ ഇ​ന്ദ്ര​ജാ​ലം തീ​ര്‍ക്കു​ന്ന ഈ ​താ​ര​ങ്ങ​ളെ​ല്ലാം കേ​ര​ള ഹോ​ക്കി ടൂ​ര്‍ണ​മെ​ന്റ്, സം​സ്ഥാ​ന സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്, സം​സ്ഥാ​ന നെ​ഹ്‌​റു ഹോ​ക്കി, ജി​ല്ല ഹോ​ക്കി ചാ​മ്പ്യ​ന്‍ഷി​പ്പു​ക​ളി​ല്‍ വി​ജ​യി​ക​ളാ​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന സ്കൂ​ള്‍ ഗെ​യിം​സ് ഹോ​ക്കി​യി​ലും നെ​ഹ്‌​റു ഹോ​ക്കി​യി​ലും ജി​ല്ല​ക്കാ​യി ഇ​ക്കു​റി വെ​ള്ളി​മെ​ഡ​ല്‍ നേ​ടി​യി​രു​ന്നു.

ചെ​മ്മ​ങ്ക​ട​വ് ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ സ്‌​പോ​ട്‌​സ് ക്ല​ബ്ബാ​യ ‘ദ ​ഫ്ലി​ക്ക്’ ന​ല്‍കു​ന്ന ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ നി​ര​വ​ധി ദേ​ശീ​യ താ​ര​ങ്ങ​ളാ​ണ് മു​മ്പും ഈ ​വി​ദ്യാ​ല​യ​ത്തി​ല്‍നി​ന്ന് പി​റ​വി​യെ​ടു​ത്ത​ത്.

ഇ​ന്ത്യ​ന്‍ ഇ​ൻ​ഡോ​ര്‍ ഹോ​ക്കി കോ​ച്ചും ഹോ​ക്കി ഇ​ന്ത്യ ലെ​വ​ല്‍ വ​ണ്‍ പ​രി​ശീ​ല​ക​നു​മാ​യ സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​നു​മാ​യ ഡോ. ​യു. മു​ഹ​മ്മ​ദ് ഷ​റ​ഫു​ദ്ദീ​ന്‍ റ​സ്​​വി​യാ​ണ് പ​രി​ശീ​ല​ക​ന്‍. സം​സ്ഥാ​ന ടീ​മി​ലി​ടം നേ​ടി​യ താ​ര​ങ്ങ​ളെ പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ പി.​പി. അ​ബ്ദു​ല്‍നാ​സ​ര്‍, പ്രി​ന്‍സി​പ്പ​ള്‍ എ​ന്‍.​കെ. മു​ജീ​ബ് റ​ഹ്മാ​ന്‍, പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ പി. ​മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍നാ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National School Gameshockey players
News Summary - National School Games; Chemmankadav's hockey stars fly to Gwalior
Next Story