Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2021 3:56 AM GMT Updated On
date_range 18 Aug 2021 3:56 AM GMTദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്; മൊറയൂരിന് അഭിമാനമായി ഹന ഷെറിനും ഫാത്തിമ നിശ്നയും
text_fieldsbookmark_border
camera_alt
ഹന ഷെറിനും ഫാത്തിമ
നിഷ്നയും
മൊറയൂർ: ദേശീയ കളരിപ്പയറ്റ് 2020-21 ചാമ്പ്യൻഷിപ്പിൽ മൊറയൂരിന് അഭിമാനം. ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് ഹന ഷെറിനും ഫാത്തിമ നിഷ്നയും.
ഇരുവരും വാലഞ്ചേരി സ്വദേശികളാണ്. ഹന ഷെറിൻ ബി. ഹുസൈൻകുട്ടി-ഷാഹിന ദമ്പതികളുടെയും ഫാത്തിമ നിഷ്ന ഹിൽടോപ് സ്വദേശി കെ. സുനീറിെൻറയും മകളാണ്. മൊറയൂർ വി.എച്ച്.എം ഹൈസ്കൂളിലെ വിദ്യാർഥികളാണ്. മൂന്നാം സ്ഥാനത്തിനർഹമായ കെട്ടുകാരി ഇനത്തിൽ മത്സരിച്ച ഇരുവരും മേൽമുറി എ.പി.എം കളരി സെൻററിൽ നിന്നാണ് കളരി അഭ്യസിക്കുന്നത്.
Next Story