ദേശീയ ഗെയിംസ് ഫുട്ബാള്‍; കേരളത്തിനായി പന്തുതട്ടിയത് മൂന്ന് മലപ്പുറത്തുകാർ
text_fieldsസഫ്വാന് മേമന, മുഹമ്മദ് ഷാദിൽ, സന്ദീപ്
മലപ്പുറം: ഉത്തരാഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസിൽ കിരീടം ചൂടിയ കേരള ഫുട്ബാള്‍ ടീമിനായി പന്ത് തട്ടിയത് മൂന്ന് മലപ്പുറത്തുക്കാർ. മുന്‍ സന്തോഷ് ട്രോഫി താരവും കേരള പൊലീസ് താരവുമായ സഫ്വാന് മേമന, പ്രതിരോധ താരമായ സന്ദീപ് എടവണ്ണപ്പാറ, ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ മുഹമ്മദ് ഷാദിൽ എന്നിവരാണ് കേരളത്തിന്റെ സുവർണനേട്ടത്തിനായി ബൂട്ട്കെട്ടിയത്.
2019 സന്തോഷ് ട്രോഫി ടീമില്‍ കളിച്ച സഫ്വാന് അഞ്ചുതവണ ജില്ല സീനിയര്‍ ഫുട്ബാളില്‍ മലപ്പുറത്തിനായി കളിച്ചു. ഒരു തവണ നായകനായ സഫ്വാന്, ഒരു തവണ കപ്പ് നേടിയ ടീമിലും അംഗമായി. 2019 മുതലാണ് പൊലീസിനൊപ്പം ചേരുന്നത്. പ്രതിരോധ താരമായ സന്ദീപ് എടവണ്ണപ്പാറ സ്വദേശിയാണ്. മുത്തൂറ്റ് ഫുട്ബാള്‍ ക്ലബ് താരമാണ്. കോഡൂര്‍ സ്വദേശിയായ പി.പി. മുഹമ്മദ് ഷാദിലാണ് മറ്റൊരു താരം. ജി.വി. രാജ താരമായ ഷാദില്‍ അണ്ടര്‍ 19 കേരള ടീം അംഗമായിരുന്നു.

