Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുസ്​ലിം ലീഗ്​ വീട്​...

മുസ്​ലിം ലീഗ്​ വീട്​ നിർമിച്ച്​ നൽകും

text_fields
bookmark_border
മുസ്​ലിം ലീഗ്​ വീട്​ നിർമിച്ച്​ നൽകും
cancel
camera_alt

പ​ള്ളി​ക്ക​ല്‍ മാ​താം​കു​ള​ത്ത്​ മ​രി​ച്ച കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തി​നു​ള്ള വീ​ടി​െൻറ ശി​ലാ​സ്ഥാ​പ​നം പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി

ശി​ഹാ​ബ് ത​ങ്ങ​ള്‍ നി​ർ​വ​ഹി​ക്കു​ന്നു

പ​ള്ളി​ക്ക​ല്‍: കഴിഞ്ഞ ഒക്​ടോബറിൽ പ​ള്ളി​ക്ക​ലി​ൽ വീ​ടി​ന്​ മു​ക​ളി​ൽ മ​ണ്ണി​ടി​ഞ്ഞ്​ മ​രി​ച്ച കു​രു​ന്നു​ക​ളു​ടെ കു​ടും​ബ​ത്തി​ന്​ സു​ര​ക്ഷി​ത ഭ​വ​നം ഒ​രു​ങ്ങു​ന്നു. മാ​താം​കു​ള​ത്ത്​ മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി നി​ര്‍മി​ക്കു​ന്ന കാ​രു​ണ്യ ഭ​വ​ന​ത്തി​ന്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ശി​ലാ സ്​​ഥാ​പ​നം ന​ട​ത്തി.

പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​ത്ത പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്തി​യാ​ണ്​ വീ​ട്​ നി​ർ​മി​ക്കു​ന്ന​ത്.ഒ​ക്ടോ​ബ​ര്‍ 12ന്​ ​പു​ല​ര്‍ച്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കാ​ട​പ്പ​ടി വ​രി​ച്ചാ​ല്‍ ചോ​ളാ​ഞ്ചേ​രി അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖി​െൻറ​യും സു​മ​യ്യ​യു​ടെ​യും മ​ക്ക​ളാ​യ ദി​യാ​ന ഫാ​ത്തി​മ (ഏ​ഴ്), ലു​ബാ​ന ഫാ​ത്തി​മ (ആ​റ് മാ​സം) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മു​സ്‌​ലിം ലീ​ഗ് വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ യു. ​മ​മ്മു​ട്ടി ഹാ​ജി, പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ചെ​മ്പാ​ന്‍ മു​ഹ​മ്മ​ദാ​ലി, പെ​രു​വ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ക​ലാം മാ​സ്​​റ്റ​ര്‍, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം പി.​കെ.​സി. അ​ബ്​​ദു​റ​ഹ്‌​മാ​ന്‍, നി​ര്‍മാ​ണ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ക​ട​ക്കോ​ട്ടി​രി വീ​രാ​ന്‍ കു​ട്ടി മാ​സ്​​റ്റ​ര്‍, ക​ണ്‍വീ​ന​ര്‍ മേ​ല​ക​ത്ത് നൂ​റു​ദ്ദീ​ന്‍, ഗ്ലോ​ബ​ല്‍ കെ.​എം.​സി.​സി സ​ഊ​ദി നാ​ഷ​ന​ല്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ക​മ്മി​ളി, പി.​കെ. മു​ഹ​മ്മ​ദ് കു​ട്ടി, കെ.​ടി. കു​ഞ്ഞാ​പ്പു തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home donationmuslim league
News Summary - muslim league will donate home
Next Story