പ്രധാനാധ്യാപകൻ അവഹേളിച്ചെന്ന് പരാതി; സ്കൂളിലേക്ക് പ്രതിഷേധ മാർച്ച്
text_fieldsചങ്ങരംകുളം: ആലംകോട് ചിയ്യാനൂർ ജി.എൽ പി.സ്കൂളിലെ പ്രധാനാധ്യാപകൻ മുസ്ലിം ലീഗ് നേതാക്കളെയും പാർട്ടിയെയും മോശമായി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ സ്കൂളിലേക്ക് മാർച്ച് നടത്തി.
മാർച്ച് നിയോജക മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ഷാനവാസ് വെട്ടത്തൂർ ഉദ്ഘാടനം ചെയ്തു. പി.പി. യൂസഫലി അധ്യക്ഷത വഹിച്ചു.
ബഷീർ കക്കിടിക്കൽ, എം.കെ അൻവർ, ഇ. നൂറുദ്ദീൻ, അസ്ഹർ പെരുമൂക്ക്, ഉസ്മാൻ പന്താവൂർ, ഇ.വി. ബഷീർ മൗലവി, വി.വി. സലീം കോക്കൂർ, കെ. ഹമീദ്, ഷെബീർ മാങ്കുളം, റാഷിദ് കോക്കൂർ എന്നിവർ സംസാരിച്ചു. ഉമ്മർ തലാപ്പിൽ അബ്ദുല്ലകുട്ടി എറവറാംകൂന്ന്, മാനു ചുള്ളിയിൽ, എം.വി. കുഞ്ഞി ബാപ്പു, ജബ്ബാർ, മാന്തടം മനീഷ് കുമാർ, സി. മുഹമ്മദുണ്ണി, കെ.എം. ജബ്ബാർ, ഷൗക്കത്ത് കാളച്ചൽ, അക്ബർ പെരുമൂക്ക് എം.വി. അബദുൽ ഹയ്യ്, ബക്കർ കിഴിക്ക്മുറി എന്നിവർ നേതൃത്വം നൽകി. കമ്മിറ്റി ചങ്ങരംകുളം പോലീസിലും മലപ്പുറം ജില്ല വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർക്കും പരാതി നൽകി.
എന്നാൽ താൻ തമാശ രൂപത്തിൽ ചെയ്തതാണെന്നും ആരേയും അവഹേളിക്കുവാനോ മോശമാക്കുവാനോ ചെയ്തതല്ലെന്നും പ്രധാനാധ്യാപകൻ പറഞ്ഞു. ക്ഷമാപണം നടത്തിയതായും അധ്യാപകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

