ഐക്യസന്ദേശവുമായി മുസ്ലിം ലീഗ് സൗഹൃദ സംഗമം
text_fieldsമുസ്ലിം ലീഗ് മലപ്പുറത്ത് സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മലപ്പുറത്ത് സംഘടിപ്പിച്ച സൗഹൃദ സംഗമം വിദ്വേഷത്തിനും വർഗീയതക്കുമെതിരായ സൗഹാർദ സംഗമമായി. മലപ്പുറം വുഡ്ബൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മത-രാഷ്ട്രീയ-കലാ-കായിക-സാംസ്കാരിക- സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സാമുദായിക സൗഹാര്‍ദവും സമാധാനവും തകര്‍ക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കേണ്ടത് അനിവാര്യമാണ് സംഗമം അടിവരയിട്ടു.
സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കെ.എന്‍.എം വൈസ് പ്രസിഡന്റ് പ്രഫ. എന്‍.വി. അബ്ദുറഹ്മാന്, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റി ഡോ. പി.എം. വാര്യര്‍, ഫാ. മാത്യൂസ് വട്ടിയാനക്കല്, മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍, പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, പാലൂര് ഉണ്ണികൃഷ്ണ പണിക്കര്‍, അഡ്വ. ഗോവിന്ദ് ചന്ദ്രശേഖര്‍, ഫാ. സെബാസ്റ്റ്യന്‍ ചാവുകണ്ടത്തില്, സി. ഹരിദാസ്, എ. നജീബ് മൗലവി, ഡോ. കെ.പി. ഹുസൈന്, പി.എം. അബദുല്ലത്തീഫ് മദനി, പ്രഫ. ഇ.കെ. അഹ്മദ്കുട്ടി, ഡോ. കെ.എസ്. മാധവന്, ഡോ. ആസാദ്, സിറിയക് ജോണ്‍, ആര്‍ട്ടിസ്റ്റ് ദയാനന്ദന്, പി.എം. മനോജ് എമ്പ്രാന്തിരി, കടവനാട് മുഹമ്മദ്, ഡോ. സാമുവല്‍ കോശി, ജസ്ഫര്‍ കോട്ടക്കുന്ന്, നീലകണ്ഠന് നമ്പൂതിരി, ഡോ. രാമദാസ്, ജി.കെ. റാംമോഹന്, ഡോ. പി. ഉണ്ണീന്‍, അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, ശിഹാബ് പുക്കോട്ടൂര്‍, ജി.സി. കാരക്കല്‍, ഒ.എം. കരുവാരകുണ്ട്, മുരളീധരന് മുല്ലമറ്റം, നിര്മാണ് മുഹമ്മദാലി, കെ.ഐ. മുഹമ്മദ് അക്ബര്‍, ഉമര്‍ ബാവ, പി.എം.ആര് അലവി ഹാജി, ഡോ. മുഹമ്മദ്, ഹുസൈന് കോയ തങ്ങള്‍, സി.പി. മുഹമ്മദ് മൗലവി, എ.പി. അനില്‍ കുമാര്‍ എം.എല്‍.എ, പി.ടി. അജയ് മോഹന്‍, വി.എസ്. ജോയ്, പുലാമന്തോള്‍ ശങ്കരന് മൂസ്, തെയ്യാമ്പാട്ടില് ശറഫുദ്ദീന്‍ എന്നിവർ സംസാരിച്ചു.
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം ആമുഖപ്രഭാഷണം നടത്തി. ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ. മജീദ് എം.എൽ.എ, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ തുടങ്ങിയവർ പങ്കെടുത്തു. അഖിലേന്ത്യ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ ചർച്ച സംഗ്രഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. യു.എ. ലത്തിഫ് എം.എല്‍.എ സ്വാഗതവും സെക്രട്ടറി ഉമര്‍ അറക്കല്‍ നന്ദിയും പറഞ്ഞു.