Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമ​ല​പ്പു​റത്ത്​ 12...

മ​ല​പ്പു​റത്ത്​ 12 ഇടങ്ങളിൽ അരയും തലയും മുറുക്കിയിറങ്ങി മുസ്ലിം ലീഗ്

text_fields
bookmark_border
samadani-and-ubaidullah-march
cancel
camera_alt

യു.ഡി.എഫ്​ മല​പ്പു​റം ലോ​ക്​​സ​ഭ മണ്ഡലം സ്ഥാ​നാ​ർ​ഥി​ എം.​പി. അ​ബ്​​ദു​സ്സ​മ​ദ് സ​മ​ദാ​നി​യും മലപ്പുറം നിയമസഭ മണ്ഡലം സ്ഥാ​നാ​ർ​ഥി​ പി. ​ഉ​ബൈ​ദു​ല്ല​യും കു​ന്നു​മ്മ​ലി​ൽ നടന്ന പ്ര​ക​ട​ന​ത്തി​ൽ

മ​ല​പ്പു​റം: ഇ​ട​തു​മു​ന്ന​ണി​ക്ക്​ പി​റ​കെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച്​ മു​സ്​​ലിം​ലീ​ഗും. ജി​ല്ല​യി​ൽ ലീ​ഗ്​ മ​ത്സ​രി​ക്കു​ന്ന 12 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​​ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. ആ​റ്​​ സി​റ്റി​ങ്​ എം.​എ​ൽ.​എ​മാ​രാ​ണ്​ വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​ത്.

ഇ​തി​ൽ അ​ഞ്ച്​ പേ​ർ നി​ല​വി​ലു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ​ത​ന്നെ​ ജ​ന​വി​ധി തേ​ടും. നാ​ല്​ പു​തു​മു​ഖ​ങ്ങ​ളും സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഉ​​ൾ​പ്പെ​ട്ടു. പി.​െ​ക. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും കെ.​പി.​എ. മ​ജീ​ദും വീ​ണ്ടും മ​ത്സ​രി​ക്കും.

മ​ല​പ്പു​റം, കൊ​ണ്ടോ​ട്ടി, വ​ള്ളി​ക്കു​ന്ന്, കോ​ട്ട​ക്ക​ൽ, ഏ​റ​നാ​ട്​ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ സി​റ്റി​ങ്​ എം.​എ​ൽ.​എ​മാ​ർ മ​ത്സ​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ്​ മ​ത്സ​രി​ക്കു​ന്ന നി​ല​മ്പൂ​ർ, വ​ണ്ടൂ​ർ, പൊ​ന്നാ​നി, ത​വ​നൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ ഇ​നി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള​ത്.

വേ​ങ്ങ​ര​യി​ൽ തി​രി​ച്ചെ​ത്തി കു​ഞ്ഞാ​പ്പ

വേ​ങ്ങ​ര മ​ണ്ഡ​ലം രൂ​പ​വ​ത്​​ക​രി​ച്ച 2011 മു​ത​ൽ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യാ​ണ്​ എം.​എ​ൽ.​എ. 2016ലും ​വി​ജ​യം ആ​വ​ർ​ത്തി​ച്ചു. 2017ൽ ​ലോ​ക്​​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി രാ​ജി​വെ​ച്ചു. തു​ട​ർ​ന്ന്​ കെ.​എ​ൻ.​എ. ഖാ​ദ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ട​വേ​ള​ക്ക്​ ശേ​ഷ​മാ​ണ്​ കു​ഞ്ഞാ​ലി​ക്കു​ട്ടി വീ​ണ്ടും വേ​ങ്ങ​ര​യി​ലെ​ത്തു​ന്ന​ത്​. 1967 കോ​ഴി​ക്കോ​ട് ജെ.​ഡി.​ടി സ്​​കൂ​ളി​ൽ​നി​ന്ന് പ​ത്താം ക്ലാ​സ്​ പൂ​ർ​ത്തി​യാ​ക്കി. ശേ​ഷം കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ് കോ​ള​ജി​ൽ പ്രീ​ഡി​ഗ്രി. 1972 ത​ളി​പ​റ​മ്പ് സ​ർ സ​യ്യി​ദ് കോ​ള​ജി​ൽ ബി​രു​ദം. 1980 ൽ ​മ​ല​പ്പു​റം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​നാ​യ ഇ​ദ്ദേ​ഹം 82ൽ ​ആ​ദ്യ​മാ​യി മ​ല​പ്പു​റ​ത്തു​നി​ന്നും എം.​എ​ൽ.​എ. 91ൽ ​മ​ന്ത്രി​യാ​യി. പി​ന്നീ​ട്​ ഏ​ഴ്​ ത​വ​ണ സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ൽ. 2006ൽ ​കു​റ്റി​പ്പു​റ​ത്ത്​ ജ​ലീ​ലി​നോ​ട്​ പ​രാ​ജ​യ​പ്പെ​ട്ടു. മൂ​ന്ന്​ ത​വ​ണ മ​ന്ത്രി. ഒ​രു ത​വ​ണ മ​ല​പ്പു​റം പാ​ർ​ല​മെൻറ്​ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും ലോ​ക്​​സ​ഭ​യി​​ലേ​ക്കും. ഡി.​വൈ.​എ​ഫ്.​െ​എ നേ​താ​വാ​യ പി. ​ജി​ജി​യാ​ണ്​ എ​തി​ർ സ്ഥാ​നാ​ർ​ഥി.

മ​ഞ്ചേ​രി നി​ല​നി​ർ​ത്താ​ൻ യു.​എ. ല​ത്തീ​ഫ്​

ദീ​ർ​ഘ​കാ​ല​മാ​യി അ​ഭി​ഭാ​ഷ​ക​നും മു​സ്​​ലിം​ലീ​ഗ്​ സം​ഘ​ട​ന ത​ല​ത്തി​ലും സ​ജീ​വ​മാ​യ മു​തി​ർ​ന്ന നേ​താ​വ്​ അ​ഡ്വ. യു.​എ. ല​ത്തീ​ഫാ​ണ്​ മ​ഞ്ചേ​രി​യി​ലെ മു​സ്​​ലിം​ലീ​ഗ്​ സ്ഥാ​നാ​ർ​ഥി. ലീ​ഗ്​ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ ഇ​ദ്ദേ​ഹം ആ​ദ്യ​മാ​യാ​ണ്​ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ക്കു​ന്ന​ത്​്. 2017ലെ ​വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം സീ​റ്റ്​ ന​ഷ്​​ട​മാ​യി. 1973 മു​ത​ൽ മ​ഞ്ചേ​രി ബാ​റി​ൽ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​നാ​ണ്. ലീ​ഗി​െൻറ അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന​യാ​യ കേ​ര​ള ലോ​യേ​ഴ്‌​സ് ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് സ്ഥാ​ന​വും വ​ഹി​ക്കു​ന്നു. 1967 മു​ത​ൽ മു​സ്​​ലിം​ലീ​ഗ്​ സ്ഥാ​നാ​ർ​ഥി​ക​ൾ മാ​ത്രം ജ​യി​ച്ച്​ ക​യ​റി​യ മ​ണ്ഡ​ല​മാ​ണ്​ മ​ഞ്ചേ​രി. ക​ഴി​ഞ്ഞ ര​ണ്ട്​ ത​വ​ണ​യും അ​ഡ്വ. എം. ​ഉ​മ്മ​റാ​യി​രു​ന്നു മ​ഞ്ചേ​രി​യു​ടെ ജ​ന​പ്ര​തി​നി​ധി. ഇ​ക്കു​റി മ​ഞ്ചേ​രി​യി​ൽ മു​ൻ ലീ​ഗ്​ നേ​താ​വാ​യ ഡി​ബോ​ണ നാ​സ​റി​നെ​യാ​ണ്​ ഇ​ട​തു​പ​ക്ഷം മ​ത്സ​രി​പ്പി​ക്കു​ന്ന​ത്.

ഏ​റ​നാ​ട്ടി​ൽ ഇ​ക്കു​റി​യും ബ​ഷീ​ർ

2011ൽ ​മ​ണ്ഡ​ലം രൂ​പ​വ​ത്​​ക​രി​ച്ച​ത്​ മു​ത​ൽ ഏ​റ​നാ​ട്ടു​നി​ന്നും സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ലേ​ക്ക്​ വി​ജ​യി​ച്ച പി.​കെ. ബ​ഷീ​റാ​ണ്​ ഇ​ക്കു​റി​യും യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി. മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം​ത​വ​ണ​യാ​ണ്​ ബ​ഷീ​ർ ജ​ന​വി​ധി തേ​ടു​ന്ന​ത്. ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​മാ​യ ഇ​​ദ്ദേ​ഹം ലീ​ഗ്​ നേ​താ​വും മു​ൻ ചീ​ഫ്​ വി​പ്പു​മാ​യി​രു​ന്ന സീ​തി ഹാ​ജി​യു​ടെ മ​ക​ൻ കൂ​ടി​യാ​ണ്. 1988ല്‍ ​എ​ട​വ​ണ്ണ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​വും തേ​ടി​യെ​ത്തി. 2000ത്തി​ൽ കു​ഴി​മ​ണ്ണ ഡി​വി​ഷ​നി​ൽ​നി​ന്ന്​ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗ​വു​മാ​യി. ഇ​ക്കു​റി​യും മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ സീ​റ്റ്​ നി​ല​നി​ർ​ത്താ​നാ​കു​മെ​ന്ന ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ ബ​ഷീ​ർ. സ​ർ​വി​സ്​ സം​ഘ​ട​ന രം​ഗ​ത്ത്​ പ​രി​ച​യ​മു​ള്ള കെ.​ടി. അ​ബ്​​ദു​റ​ഹ്​​മാ​നാ​ണ്​ മ​ണ്ഡ​ല​ത്തി​ലെ ഇ​ട​ത്​ സ്ഥാ​നാ​ർ​ഥി.

വ​ള്ളി​ക്കു​ന്നി​ൽ ഹ​മീ​ദ്​ മാ​ഷ്​ ത​ന്നെ

2011ൽ ​രൂ​പ​വ​ത്​​ക​രി​ച്ച വ​ള്ളി​ക്കു​ന്ന്​ മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നാം​ത​വ​ണ​യാ​ണ്​ മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ആ​ദ്യ അ​ങ്ക​ത്തി​ൽ കെ.​എ​ൻ.​എ. ഖാ​ദ​റാ​യി​രു​ന്നു വ​ള്ളി​ക്കു​ന്ന്​ എം.​എ​ൽ.​എ. 2016ൽ ​വി​ജ​യി​ച്ച പി. ​അ​ബ്​​ദു​ൽ ഹ​മീ​ദാ​ണ്​ ഇ​ക്കു​റി​യും മു​സ്​​ലിം​ലീ​ഗ്​ സ്ഥാ​നാ​ർ​ഥി​യാ​യി മ​ണ്ഡ​ല​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്, കീ​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ലീ​ഗ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജി​ല്ല ട്ര​ഷ​റ​ർ, ജി​ല്ല യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. ​െഎ.​എ​ൻ.​എ​ൽ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എ.​പി. അ​ബ്​​ദു​ൽ വ​ഹാ​ബാ​ണ്​ ഇ​ട​തു സ്ഥാ​നാ​ർ​ഥി.

കോ​ട്ട കാ​ക്കാ​ൻ ആ​ബി​ദ്​ ഹു​സൈ​ൻ ത​ങ്ങ​ൾ

മ​ണ്ഡ​ലം രൂ​പ​വ​ത്​​ക​രി​ച്ച​തി​നു​ശേ​ഷം മൂ​ന്നാം​ത​വ​ണ​യാ​ണ്​ കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ത്തി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്. 2011ലെ ​ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം.​പി. അ​ബ്​​ദു​സ്സ​മ​ദ്​ സ​മ​ദാ​നി വി​ജ​യി​ച്ച മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ​യാ​ണ്​ പ്ര​ഫ. ആ​ബി​ദ്​ ഹു​സൈ​ൻ ത​ങ്ങ​ൾ ജ​ന​വി​ധി തേ​ടി രം​ഗ​ത്തി​റ​ങ്ങി​യ​ത്.15,042 വോ​ട്ടി​ന്​ വി​ജ​യി​ച്ച ഇ​ദ്ദേ​ഹ​ത്തെ​യാ​ണ്​ മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ പാ​ർ​ട്ടി വീ​ണ്ടും നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ട​തു​മു​ന്ന​ണി​യി​ൽ എ​ൻ.​സി.​പി​ക്കാ​ണ്​ സീ​റ്റ്​. ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യ എ​ൻ.​എ. മു​ഹ​മ്മ​ദ്​ കു​ട്ടി​യാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി.

താ​നൂ​ർ പി​ടി​ക്കാ​ൻ ഫി​റോ​സ്​

ക​ഴി​ഞ്ഞ ത​വ​ണ ന​ഷ്​​ട​മാ​യ താ​നൂ​ർ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ ഇ​ക്കു​റി പാ​ർ​ട്ടി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്​ യു​​വ​നേ​താ​വി​നെ​യാ​ണ്. മു​സ്​​ലിം യൂ​ത്ത്​ ലീ​ഗ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ പി.​കെ. ഫി​റോ​സി​നെ ത​ന്നെ​യാ​ണ്​​ ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്​. ​നി​യ​മ​സ​ഭ​യി​ലേ​ക്ക്​ ആ​ദ്യ​മാ​യി മ​ത്സ​രി​ക്കു​ന്ന ഫി​റോ​സി​ലൂ​ടെ മ​ണ്ഡ​ലം തി​രി​കെ പി​ടി​ക്കാ​നാ​കു​മെ​ന്നാ​ണ്​ പാ​ർ​ട്ടി പ്ര​തീ​ക്ഷ. സി.​എ​ച്ച്. മു​ഹ​മ്മ​ദ്​ കോ​യ​യ​ും ഇ. ​അ​ഹ​മ്മ​ദും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ ​േന​താ​ക്ക​ൾ വി​ജ​യി​ച്ച മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ അ​ബ്​​ദു​റ​ഹ്​​മാ​ൻ ര​ണ്ട​ത്താ​ണി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​ൺ​ഗ്ര​സ്​ നേ​താ​വാ​യി​രു​ന്ന വി. ​അ​ബ്​​ദു​റ​ഹ്​​മാ​നി​ലൂ​ടെ​യാ​ണ്​ ഇ​ട​തു മു​ന്ന​ണി മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ക്കു​റി​യും എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​യാ​യി വി. ​അ​ബ്​​ദു​റ​ഹ്​​മാ​നാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്.

മ​ല​പ്പു​റ​ത്ത്​ മൂ​ന്നാ​മ​തും 'ഉ​ബൈ​ദാ​ക്ക'

ജി​ല്ല ആ​സ്ഥാ​ന​മാ​യ മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ മു​സ്​​ലിം ലീ​ഗ്​ സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടു​ന്ന​ത്​ പി. ​ഉ​ബൈ​ദു​ല്ല​യാ​ണ്. മു​ൻ മു​ഖ്യ​മ​ന്ത്രി സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യും പ​ല​ത​വ​ണ മ​ന്ത്രി​പ​ദ​ത്തി​ലി​രു​ന്ന ഉ​ന്ന​ത മു​സ്​​ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, യു.​എ. ബീ​രാ​ൻ, എം.​കെ. മു​നീ​ർ തു​ട​ങ്ങി​യ​വ​രും പ്ര​തി​നി​ധീ​ക​രി​ച്ച മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ 2011ൽ ​റെ​േ​ക്കാ​ഡ്​ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്​ വി​ജ​യി​ച്ച​ത്. 2016ലും ​വി​ജ​യം ആ​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം ഇ​ക്കു​റി​യും മി​ക​ച്ച ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. പാ​ലോ​ളി അ​ബ്​​ദു​റ​ഹ്​​മാ​നാ​ണ്​ ഇ​ട​തു സ്ഥാ​നാ​ർ​ഥി.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പു​തു​മു​ഖം

ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ക്കു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ ഇ​ക്കു​റി പു​തു​മു​ഖ​ത്തെ​യാ​ണ്​​ ലീ​ഗ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. യൂ​ത്ത്​ ലീ​ഗ്​ സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ്​ പ്ര​സി​ഡ​ൻ​റാ​യ ന​ജീ​ബ്​ കാ​ന്ത​പു​ര​മാ​ണ്​ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി. ആ​ദ്യ​കാ​ല​ങ്ങ​ളി​​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ 70 മു​ത​ൽ ലീ​ഗ്​ എം.​എ​ൽ.​എ​മാ​രാ​ണ്​ തെ​ര​ഞ്ഞെ​ടു​​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. 2006ൽ ​സി.​പി.​എം സ്ഥാ​നാ​ർ​ഥി വി. ​ശ​ശി​കു​മാ​ർ വി​ജ​യി​ച്ച​ത്​ ഒ​ഴി​ച്ചാ​ൽ ലീ​ഗ്​ വി​ജ​യം ആ​വ​ർ​ത്തി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട്​ ത​വ​ണ​യും മ​ഞ്ഞ​ളാം​കു​ഴി അ​ലി​യാ​ണ്​ എം.​എ​ൽ.​എ. ഇ​ക്കു​റി മു​ൻ മ​ല​പ്പു​റം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നും ലീ​ഗ്​ നേ​താ​വു​മാ​യി​രു​ന്ന കെ.​പി. മു​ഹ​മ്മ​ദ്​ മു​സ്​​ത​ഫ​യാ​ണ്​ ഇ​ട​തു​സ്ഥാ​നാ​ർ​ഥി.

കൊ​ണ്ടോ​ട്ടി​യി​ൽ ടി.​വി​ക്ക്​ ര​ണ്ടാ​മൂ​ഴം

മു​സ്​​ലിം ലീ​ഗി​െൻറ കു​ത്ത​ക മ​ണ്ഡ​ല​മാ​യ കൊ​ണ്ടോ​ട്ടി​യി​ൽ ടി.​വി. ഇ​ബ്രാ​ഹി​മി​ന്​ ര​ണ്ടാ​മൂ​ഴം. ലീ​ഗി​െൻറ ശ​ക്​​തി കേ​ന്ദ്ര​മാ​യ കൊ​ണ്ടോ​ട്ടി നി​ല​നി​ർ​ത്താ​ൻ ഇ​ക്കു​റി​യും അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​യ ഇ​ബ്രാ​ഹി​മി​നെ​യാ​ണ്​ പാ​ർ​ട്ടി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ണ്ടോ​ട്ടി ഇ.​എം.​ഇ.​എ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ് അ​ധ്യാ​പ​ക​നാ​യ ഇ​ബ്രാ​ഹിം മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം, മ​ല​പ്പു​റം ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​വും വ​ഹി​ച്ചി​ട്ടു​ണ്ട്. എം.​എ​സ്.​എ​ഫ്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്നു. 1957 മു​ത​ൽ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ന്​ ലീ​ഗ്​ സ്ഥാ​നാ​ർ​ഥി​ക​ൾ മാ​ത്രം വി​ജ​യി​ച്ച മ​ണ്ഡ​ല​ത്തി​ൽ ഇ​ക്കു​റി പ്ര​വാ​സി വ്യ​വ​സാ​യി​യാ​യ കെ.​പി. സു​ലൈ​മാ​ൻ ഹാ​ജി​യെ​യാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

തി​രൂ​രി​ലും ഇ​ക്കു​റി പു​തു​മു​ഖം

1957 മു​ത​ല്‍ മു​സ്‌​ലിം ലീ​ഗി​െൻറ പ​ച്ച​ത്തു​രു​ത്താ​ണ് തി​രൂ​ര്‍ നി​യ​മ​സ​ഭ മ​ണ്ഡ​ലം. ഇ​ക്കു​റി പു​തു​മു​ഖ​ത്തെ​യാ​ണ്​ മ​ണ്ഡ​ല​ത്തി​ൽ ലീ​ഗ്​ പ​രീ​ക്ഷി​ക്കു​ന്ന​ത്. സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റാ​യ കു​റു​ക്കോ​ളി മൊ​യ്​​തീ​ൻ കു​ട്ടി​യാ​ണ്​ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി. ഇ​ദ്ദേ​ഹം ആ​ദ്യ​മാ​യാ​ണ്​ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ക്കു​ന്ന​ത്. എം.​എ​സ്.​എ​ഫ് യൂ​നി​റ്റ് ഭാ​ര​വാ​ഹി മു​ത​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​രെ​യാ​യി. യൂ​ത്ത് ലീ​ഗി​ലും യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ് സ്ഥാ​നം മു​ത​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ 15ല്‍ 14 ​ത​വ​ണ​യും ലീ​ഗ് സ്ഥാ​നാ​ര്‍ഥി​ക​ളാ​ണ് തി​രൂ​രി​ൽ വി​ജ​യ​ക്കൊ​ടി നാ​ട്ടി​യ​ത്. 2006ല്‍ ​മാ​ത്ര​മാ​ണ് ലീ​ഗി​ന് തി​രൂ​രി​ല്‍ ആ​ദ്യ​മാ​യി തി​രി​ച്ച​ടി നേ​രി​ട്ട​ത്. ക​ഴി​ഞ്ഞ ര​ണ്ട്​ ത​വ​ണ​യും സി. ​മ​മ്മൂ​ട്ടി​യാ​യി​രു​ന്നു എം.​എ​ൽ.​എ. ഗ​ഫൂ​ർ പി. ​ലി​ല്ലീ​സാ​ണ്​ ഇ​ട​തു സ്ഥാ​നാ​ർ​ഥി.

തി​രൂ​ര​ങ്ങാ​ടി​യി​ലൂ​ടെ തി​രി​ച്ചെ​ത്താ​ൻ കെ.​പി.​എ മ​ജീ​ദ്​

മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും അ​ഞ്ച്​​ ത​വ​ണ വി​ജ​യി​ച്ച്​ എം.​എ​ൽ.​എ​യാ​യ കെ.​പി.​എ മ​ജീ​ദാ​ണ്​ ഇ​ക്കു​റി തി​രൂ​ര​ങ്ങാ​ടി​യി​ൽ. ദീ​ർ​ഘ​മാ​യ ഇ​ട​വേ​ള​ക്ക്​ ശേ​ഷ​മാ​ണ്​ മ​ജീ​ദ്​ മ​ത്സ​ര രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട്​ ത​വ​ണ​യും തി​രൂ​ര​ങ്ങാ​ടി​യി​ൽ പി.​കെ. അ​ബ്​​ദു​റ​ബ്ബാ​യി​രു​ന്നു ലീ​ഗ്​ സ്ഥാ​നാ​ർ​ഥി. 1996ലാ​ണ്​ ഏ​റ്റ​വും ഒ​ടു​വി​ൽ മ​ജീ​ദ്​ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. 2001ൽ ​മ​ങ്ക​ട​യി​ൽ മ​ഞ്ഞ​ളാം​കു​ഴി അ​ലി​യോ​ടും 2004 ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഞ്ചേ​രി​യി​ലും തോ​റ്റു. ഇ​തി​ന്​ ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. 92ൽ ​ചീ​ഫ്​ വി​പ്പു​മാ​യി​രു​ന്നു. ലീ​ഗി​െൻറ കു​ത്ത​ക മ​ണ്ഡ​ല​മാ​യ തി​രൂ​ര​ങ്ങാ​ടി​യി​ൽ വി​ജ​യം ആ​വ​ർ​ത്തി​ക്കാ​നാ​കു​മെ​ന്നാ​ണ്​ യു.​ഡി.​എ​ഫ്​ ക​ണ​ക്കു​കൂ​ട്ട​ൽ. സി.​പി.​െ​എ നേ​താ​വ്​ അ​ജി​ത്​ കൊ​ളാ​ടി​യാ​ണ്​ എ​തി​ർ സ്ഥാ​നാ​ർ​ഥി.

പ​ഴ​യ ത​ട്ട​ക​ത്തി​ൽ തി​രി​ച്ചെ​ത്തി അ​ലി

ര​ണ്ട്​ ത​വ​ണ ഇ​ട​ത്​ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച്​ വി​ജ​യി​ച്ച മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലേ​ക്ക്​ ഇ​ക്കു​റി യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​യാ​യാ​ണ്​ മ​ഞ്ഞ​ളാം​കു​ഴി അ​ലി തി​രി​ച്ചെ​ത്തു​ന്ന​ത്. നാ​ല്​ ത​വ​ണ എം.​എ​ൽ.​എ​യും ഒ​രു ത​വ​ണ മ​ന്ത്രി​യു​മാ​യ അ​ലി അ​ഞ്ചാം ത​വ​ണ​യാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്. 2001ല്‍ ​കെ.​പി.​എ മ​ജീ​ദി​നെ​യും 2006ല്‍ ​ഡോ. എം.​കെ. മു​നീ​റി​നെ​യും തോ​ൽ​പ്പി​ച്ചാ​ണ് അ​ലി മ​ണ്ഡ​ലം ഇ​ട​തി​ന് പി​ടി​ച്ചു​കൊ​ടു​ത്ത​ത്. പി​ന്നീ​ട്​ ലീ​ഗി​ലേ​ക്ക്​ മാ​റി​യ ഇ​ദ്ദേ​ഹം 2011 മു​ത​ൽ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ്​ ജ​ന​വി​ധി തേ​ടി​യ​ത്. 2011 മു​ത​ൽ മ​ങ്ക​ട​യി​ൽ നി​ന്നും ടി.​എ. അ​ഹ​മ്മ​ദ്​ ക​ബീ​റാ​ണ്​ വി​ജ​യി​ച്ചി​രു​ന്ന​ത്. പ​ഴ​യ ത​ട്ട​ക​ത്തി​ൽ വി​ജ​യം ആ​വ​ർ​ത്തി​ക്കാ​നാ​കു​മെ​ന്നാ​ണ്​ അ​ലി​യു​ടെ പ്ര​തീ​ക്ഷ. മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗ​വും 2016 ലെ ​സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന അ​ഡ്വ. ടി.​കെ. റ​ഷീ​ദ​ലി​യാ​ണ്​ എ​തി​ർ​പ​ക്ഷ​ത്ത്.

Show Full Article
TAGS:assembly election 2021 muslim league 
News Summary - muslim league competing in 12 assembly seats in malappuram
Next Story