Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിർമാണം പൂർത്തിയായി...

നിർമാണം പൂർത്തിയായി നഗരസഭ ജൈവ വൈവിധ്യ പാർക്ക്

text_fields
bookmark_border
നിർമാണം പൂർത്തിയായി നഗരസഭ ജൈവ വൈവിധ്യ പാർക്ക്
cancel

മ​ല​പ്പു​റം: ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങി ന​ഗ​ര​സ​ഭ​യു​ടെ ജൈ​വ വൈ​വി​ധ്യ പാ​ർ​ക്ക്. സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം 2022 -23 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് നി​ർ​മാ​ണം. മു​ണ്ടു​പ​റ​മ്പ് കാ​വു​ങ്ങ​ൽ ബൈ​പാ​സി​ൽ നെ​ച്ചി​ക്കു​റ്റി​യി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ഷെ​ൽ​ട്ട​ർ ഹോ​മി​ന​ടു​ത്താ​ണ് പാ​ർ​ക്ക് ഒ​രു​ങ്ങു​ന്ന​ത്. പാ​ർ​ക്കി​ൽ ഹെ​ർ​ബ​ൽ ഗാ​ർ​ഡ​ൻ, ബ​ട്ട​ർ​ഫ്ലൈ പാ​ർ​ക്ക്, കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​ന പാ​ർ​ക്ക് എ​ന്നി​വ​യു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​റി​വ് പ​ക​രു​ന്ന ത​ര​ത്തി​ലാ​ണ് പാ​ർ​ക്ക് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ഴ​ശ്ശി​രാ​ജ ഇ​ക്കോ ടൂ​റി​സം ആ​ൻ​ഡ് റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്റ് സൊ​സൈ​റ്റി​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ക​ട​ലു​ണ്ടി​പു​ഴ​യു​ടെ തീ​ര​ത്ത് പ്ര​ത്യേ​കം വേ​ലി തി​രി​ച്ചാ​ണ് പാ​ർ​ക്ക് സ​ജ്ജ​മാ​ക്കി​യ​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​വം​ബ​ർ പ​കു​തി​യോ​ടെ ന​ട​ക്കും. കൂ​ടാ​തെ നെ​ച്ചി​ക്കു​റ്റി സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​മൃ​ത് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 75 ല​ക്ഷം ചെ​ല​വി​ൽ പാ​ർ​ക്കും സ്ഥ​ല​ത്ത് വ​രു​ന്നു​ണ്ട്. ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​ൻ ച​ല​ഞ്ചി​ലാ​കും പാ​ർ​ക്ക് നി​ർ​മി​ക്കു​ക. ക​ട​ലു​ണ്ടി പു​ഴ​യോ​ട് ചേ​ർ​ന്ന് ന​ട​പ്പാ​ത, ഇ​രി​പ്പി​ടം, കു​ട്ടി​ക​ൾ​ക്കാ​യി മി​നി പാ​ർ​ക്ക് എ​ന്നി​വ ന​ട​പ്പാ​ക്കും. പ്ര​ദേ​ശ​ത്തെ ആ​ളു​ക​ൾ ആ​ക​ർ​ഷി​ക്കു​ന്ന കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക​യാ​ണ് ന​ഗ​ര​സ​ഭ ല​ക്ഷ്യ​മെ​ന്ന് അ​ധ്യ​ക്ഷ​ൻ മു​ജീ​ബ് കാ​ടേ​രി അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള ഷെ​ൽ​ട്ട​ർ ഹോ​മും ഷീ ​സ്റ്റേ വ​നി​ത ഹോ​സ്റ്റ​ലും സ്ഥ​ല​ത്ത് നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Municipal Biodiversity Park
News Summary - Municipal Biodiversity Park has been completed
Next Story