മുള്ളറ ചേരിത്തോട് പാലം പ്രവൃത്തി തുടങ്ങി
text_fieldsമുള്ളറ ചേരിത്തോട് പാലം പ്രവൃത്തി പുരോഗമിക്കുന്നു
കരുവാരകുണ്ട്: വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മുള്ളറ ചേരിത്തോടിന് പാലമൊരുങ്ങുന്നു. മഴക്കാലത്ത് തോട് കവിഞ്ഞൊഴുകി ഒറ്റപ്പെടുന്ന നിരവധി കുടുംബങ്ങൾക്കാണ് പാലം തുണയാവുക.
കാളികാവ് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗമായിരുന്ന പട്ടിക്കാടൻ ശൈലേഷ് തന്റെ അഞ്ചു വർഷത്തെ റോഡ് വികസന ഫണ്ടിനത്തിൽ ലഭിച്ച 25 ലക്ഷം രൂപ പാലത്തിന് നൽകുകയായിരുന്നു. വലിയ വാഹനങ്ങൾക്ക് കൂടി ഗതാഗതം നടത്താവുന്നവിധം മൂന്നര മീറ്റർ വീതിയിലാണ് പാലം നിർമിക്കുന്നത്. മഴക്കാലത്തിന് മുമ്പ് തന്നെ പാലം പ്രവൃത്തി പൂർത്തിയാക്കും.
ഒലിപ്പുഴയുടെ കൈത്തോടായ ചേരിത്തോടിന്റെ താൽക്കാലിക നടപ്പാലം മലവെള്ളപ്പാച്ചിലിൽ പതിവായി ഒലിച്ചുപോകും. ഇതോടെ ആര്യാടൻ കോളനി ഉൾപ്പെടെയുള്ളവ ഒറ്റപ്പെടും. വീടുകളിലും വെള്ളം കയറും. പാലം വരുന്നതോടെ ഇതിന് പരിഹാരമായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

