Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:45 AM IST Updated On
date_range 27 May 2022 5:45 AM ISTmpg
text_fieldsbookmark_border
ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഇന്റഗ്രേറ്റഡ് സ്കൂൾ കോഴിക്കോട്ട് കോഴിക്കോട്: സാങ്കേതികവിദ്യയുടെ സാധ്യതകൾ എങ്ങനെ വിദ്യാഭ്യാസ പുരോഗതിക്കുപയോഗിക്കാമെന്ന ചിന്തയിൽ നിന്നാണ് ലോകത്ത് എഡ്-ടെക് കമ്പനികൾ ഉണ്ടായത്. ലോകം ആ വിപ്ലവത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കിലും നമ്മുടെ രാജ്യത്തിന് അതിലേക്കെത്താൻ ഒരു സാംക്രമിക രോഗകാലം വേണ്ടി വന്നു എന്നതാണ് യാഥാർഥ്യം. കൊറോണക്കാലത്താണ് കേരളത്തിലും ഓൺലൈൻ വിദ്യാഭ്യാസം സാർവത്രികമാവുന്നത്. ടെലിവിഷൻ, സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയ പ്ലാറ്റ് ഫോമുകളിലൊതുങ്ങിപ്പോകുമായിരുന്ന നമ്മുടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് ഒരു ലോകമാതൃക കൈവന്നത് സൈലം ലേണിംഗ് ആപ്പിന്റെ വരവോടെയാണ്. കേരളം ആദ്യമായി മലയാളം പറയുന്ന ഒരു എഡ് - ടെക് കമ്പനിയെ പരിചയപ്പെടുകയായിരുന്നു. മെഡിക്കൽ - എൻജിനീയറിംഗ് പ്രവേശനപ്പരീക്ഷകൾക്കുള്ള ആദ്യ മലയാളം ആപ്പ് എന്ന പേരിൽ സൈലം ലേണിംഗ് ആപ്പിനെ പരിചയപ്പെടുത്തിയത് നടൻ മമ്മൂട്ടിയായിരുന്നു. ഒരു വർഷം കൊണ്ട് 4 ലക്ഷം കുട്ടികളാണ് സൈലം ലേണിംഗ് ആപ്പ് ഡൗൺലോഡ് ചെയ്തത്. അവരുടെ അഭ്യർഥന മാനിച്ച് ആദ്യം +1, +2 ക്ലാസുകളിലേക്കും പിന്നീട് 8, 9, 10 ക്ലാസുകളിലേക്കും സൈലം ലേണിംഗ് ആപ്പ് എത്തി. 8 ആം ക്ലാസ് മുതലുളള കുട്ടികൾക്ക് നോർത്ത് ഇന്ത്യൻ മാതൃകയിൽ MBBS, IIT, IAS പരിശീലനം കൊണ്ടുവന്നതും സൈലം ലേണിംഗ് ആപ്പാണ്. കൊറോണ പിൻവാങ്ങിയ സമയത്ത് കേരളത്തിലെ ആദ്യത്തെ ഹൈബ്രിഡ് എൻട്രൻസ് കോച്ചിംഗ് സെന്റർ സൈലം കോഴിക്കോട്ട് തുറന്നു. സൈലം ലേണിംഗ് ആപ്പും ഇരുന്ന് പഠിക്കാവുന്ന ക്ലാസ് മുറിയും ചേർത്തുള്ള ഒരു നൂതന ആശയമായിരുന്നു അത്. രണ്ടാഴ്ച കൊണ്ട് 2000 കുട്ടികൾ വന്ന് ആ ക്യാമ്പസ് നിറഞ്ഞു. 5000 കുട്ടികൾക്ക് ഇരുന്ന് പഠിക്കാവുന്ന സൈലം ടവർ ഈ വർഷത്തെ എൻട്രൻസ് പരീക്ഷാർഥികൾക്കായി കോഴിക്കോട്ട് ഒരുങ്ങുന്നത് ഒരു ലക്ഷം സ്ക്വയർ ഫീറ്റിലാണ്. ഈ വർഷം തൃശൂരിലും സൈലം ഹൈബ്രിഡ് റിപ്പീറ്റർ ക്യാമ്പസ് ആരംഭിക്കുന്നുണ്ട്. നാല് വർഷം കൊണ്ട് 100 ട്യൂഷൻ സെന്ററുകൾ കേരളത്തിൽ ആരംഭിക്കുന്ന 'സൈലം റവല്യൂഷൻ' പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര, കൊയിലാണ്ടി, മഞ്ചേരി എന്നീ സ്ഥലങ്ങളിൽ ഈ അക്കാദമിക് വർഷം തന്നെ സൈലം ക്ലാസ് മുറികൾ വരികയാണ്. 8 ആം ക്ലാസ് മുതൽ +2 വരെയുള്ള കുട്ടികൾക്ക് ഇരുന്ന് പഠിക്കാവുന്ന ട്യൂഷൻ സെന്ററുകളാണ് ആരംഭിക്കാൻ പോകുന്നത്. ആരംഭിച്ച് ആദ്യത്തെ വർഷം തന്നെ മെഡിക്കൽ എൻട്രൻസിന്റെ ആദ്യ 10 റാങ്കിനുള്ളിലെത്താൻ സൈലത്തിന് കഴിഞ്ഞു. എട്ടാം റാങ്കുകാരൻ അബ്ദുൾ ഷുക്കൂർ ഇപ്പോൾ ഡൽഹി എയിംസിൽ MBBS ന് പഠിക്കുകയാണ്. വിജയകരമായി നടപ്പിലാക്കിയ ഹൈബ്രിഡ് ആശയവുമായി സൈലം ലേണിംഗ് ആപ്പ് ഇന്റഗ്രേറ്റഡ് സ്കൂൾ പദ്ധതിയിലേക്ക് വരുന്നു എന്നതാണ് കേരളത്തിന് അഭിമാനം കൊള്ളാവുന്ന പുതിയ വാർത്ത. എയിംസിൽ MBBS ന് പഠിക്കണം, IIT കളിൽ പ്രവേശനം നേടണം എന്നൊക്കെ ആഗ്രഹിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് സൈലം ലേണിംഗ് ആപ്പ് ഇന്റഗ്രേറ്റഡ് ആശയം നടപ്പിലാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിൽ രാജ്യത്തെ ഏത് സ്കൂളിനോടും കിടപിടിക്കാൻ കഴിയുന്ന കോഴിക്കോട്ടെ ഗോകുലം സ്കൂളിലാണ് സൈലം ഇന്റഗ്രേറ്റഡ് പ്രോഗ്രാം ആരംഭിക്കുന്നത്. ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ഇന്റഗ്രേറ്റഡ് സ്കൂളാണ് കോഴിക്കോട്ട് തയാറാവുന്നത്. 10 ആം ക്ലാസ് റിസൾട്ട് വരുന്നതിന് മുമ്പ് തന്നെ വലിയ ബുക്കിങ്ങാണ് വിദേശത്ത് നിന്ന് പോലും സൈലം ഇന്റഗ്രേറ്റഡ് സ്കൂളിലേക്ക് നടക്കുന്നത്. CBSE, ICSE, സ്‌റ്റേറ്റ് സിലബസ് പഠിച്ചവരെല്ലാം ബുക്ക് ചെയ്തവരിലുണ്ട്. ''ഇതൊരു ചരിത്ര മുഹൂർത്തമാണ്. നിങ്ങളുടെ കരിയറിലും, കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തും. ഇതുവരെ നിങ്ങളേത് സിലബസ്സിൽ പഠിച്ചെന്നതോ എങ്ങനെ പഠിച്ചു എന്നതോ അല്ല പ്രധാനം, സ്വപ്നം കണ്ട് പഠിച്ചോ എന്നതാണ്. ആ സ്വപ്നത്തിലേക്കെത്താനുള്ള ആദ്യത്തെ തീരുമാനം ഇപ്പോൾ എടുക്കാൻ തയാറുണ്ടോ എന്നതാണ് പ്രധാനം. ലോകം ഓടുമ്പോൾ ഒപ്പം ഓടാൻ നിങ്ങൾ തയാറാണെങ്കിൽ കോഴിക്കോട്ടേക്ക് വരൂ, നമുക്കൊരുമിച്ച് പഠിക്കാം." സൈലം ലേണിംഗ് ആപ്പിന്റെ ഡയറക്ടർ ലിജീഷ് കുമാർ പറഞ്ഞ വാക്കുകളാണിത് Photo Caption കോഴിക്കോട്ടെ സൈലം ഹൈബ്രിഡ് ഇന്റഗ്രേറ്റഡ് സ്കൂൾ കാമ്പസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story