എം.പിമാർ ജില്ലയോട് കടുത്ത അവഗണന കാണിക്കുന്നു -പി. നന്ദകുമാർ എം.എൽ.എ
text_fieldsതിരൂർ മണ്ഡലം എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കൽപകഞ്ചേരി: ജില്ലയിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാർ കടുത്ത അവഗണനയാണ് ജില്ലയോട് കാണിക്കുന്നതെന്നും ജില്ലയിൽ പറയത്തക്ക വിധത്തിലുള്ള ഒരു വലിയ പദ്ധതികളും എം.പിമാർ കൊണ്ടുവന്നിട്ടില്ലെന്നും തിരൂരിൽ ഒരു കേന്ദ്രീയ വിദ്യാലയമെന്ന വർഷങ്ങളായുള്ള ആവശ്യം ഇന്നും നിറവേറ്റപ്പെടാതെ കിടക്കുകയാണെന്നും പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു.
തിരൂർ മണ്ഡലം എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കടുങ്ങാത്തുകുണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.ജെ. രാജേഷ് അധ്യക്ഷത വഹിച്ചു.
കൺവീനർ അഡ്വ. പി. ഹംസക്കുട്ടി, സി.പി.എം സെക്രട്ടേറിയറ്റ് അംഗം വി.പി. സക്കറിയ, സി.എം. മൊയ്ദീൻ കുട്ടി, കൂട്ടായി ബഷീർ, അഡ്വ. യു. സൈനുദ്ദീൻ, സി.കെ. ബാവ കുട്ടി എന്നിവർ സംസാരിച്ചു.

