Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMP സൈബർ സുരക്ഷ:...

MP സൈബർ സുരക്ഷ: ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മൂന്ന് ലക്ഷം അമ്മമാർക്ക് പരിശീലനം നൽകും

text_fields
bookmark_border
സൈബർ സുരക്ഷ: ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മൂന്ന് ലക്ഷം അമ്മമാർക്ക് പരിശീലനം നൽകും തിരഞ്ഞെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഇന്ന് പരിശീലനം വളാഞ്ചേരി: സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ അമ്മമാർക്ക് ക്ലാസെടുക്കുന്നു. സംസ്ഥാന സർക്കാറിന്‍റെ രണ്ടാം നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് സൈബർ സുരക്ഷ കാമ്പയിൻ ആരംഭിക്കുന്നത്. വിദ്യാലയത്തിൽ വെച്ച് മൂന്ന് മണിക്കൂർ പരിശീലനമാണ് നൽകുക. ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്ത് മൂന്ന് ലക്ഷം അമ്മമാർക്ക് പരിശീലനം നൽകും. അഞ്ച് സെഷനുകളിലായി നൽകുന്ന പരിശീലനത്തിന്‍റെ നാലിനങ്ങളും കൈകാര്യം ചെയ്യുക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകും. കൈറ്റ്സ് തയാറാക്കിയ മൊഡ്യൂൾ അടിസ്ഥാനത്തിലാണ് പരിശീലനം. ഒരോ ലിറ്റിൽ കൈറ്റ്സ് യൂനിറ്റിൽനിന്നും തിരഞ്ഞെടുത്ത നാല് വിദ്യാർഥികൾക്കും കൈറ്റ്സ് മാസ്റ്റർ, കൈറ്റ്സ് മിസ്ട്രസ് എന്നിവർക്കും ഉപജില്ലയിലെ ഒരു കേന്ദ്രത്തിൽ പരിശീലനം നൽകും. കൈറ്റ്സ് ഐ.ടി മാസ്റ്റർ ട്രെയിനർമാരാകും പരിശീലകർ. പരിശീലനം ലഭിച്ച വിദ്യാർഥികൾ സ്കൂൾ യൂനിറ്റിലെ മറ്റു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകും. ഇവരാണ്​ അമ്മമാർക്ക് ക്ലാസെടുക്കുക. ഒരോ ലിറ്റിൽ കൈറ്റ്സ് യൂനിറ്റും 30 പേരടങ്ങുന്ന ബാച്ചുകളാക്കി കുറഞ്ഞത് 150 അമ്മമാർക്ക് പരിശീലനം നൽകും. ഏപ്രിൽ, മേയ് മാസങ്ങളിലായിരിക്കും ഇതൊരുക്കുക. കൈറ്റ്സ് മാസ്റ്റർ, മിസ്ട്രസ് എന്നിവർക്കും സ്കൂളിൽനിന്ന്​ തിരഞ്ഞെടുത്ത നാല് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും വെള്ളിയാഴ്ച രാവിലെ മുതൽ ജില്ലയിലെ 17 കേന്ദ്രങ്ങളിൽ പരിശീലനം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story