Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:36 AM IST Updated On
date_range 9 April 2022 5:36 AM ISTMP ജലാശയങ്ങളുടെ സംരക്ഷണത്തിന് വിപുല പദ്ധതിയുമായി പൊന്നാനി നഗരസഭ
text_fieldsbookmark_border
ജലാശയങ്ങളുടെ സംരക്ഷണത്തിന് വിപുല പദ്ധതിയുമായി പൊന്നാനി നഗരസഭ നഗരസഭതല ജലസമിതി രൂപവത്കരണ യോഗം 13ന് പൊന്നാനി: ജലാശയങ്ങൾ മലിനമാകുന്നതിന് പരിഹാരം കാണാനും കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും വിപുലമായ പദ്ധതിയുമായി പൊന്നാനി നഗരസഭ. തെളിനീരൊഴുകും നവകേരളം പദ്ധതിയും മഴക്കാല പൂർവ ശുചീകരണവും സംയോജിപ്പിച്ച് നഗരസഭതലത്തിൽ വ്യത്യസ്തമായ പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. വാർഡുതലത്തിലെ ജലസ്രോതസ്സുകൾ കണ്ടെത്തുന്നതിന് ജലനടത്തം സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി നഗരസഭതല ജലസമിതി രൂപവത്കരണ യോഗം ഏപ്രിൽ 13ന് പൊന്നാനി മാസ് കമ്യൂണിറ്റി ഹാളിൽ ചേരും. വാർഡുതല ജല സമിതികൾ ചേർന്ന് ഓരോ പ്രദേശത്തേയും കിണറുകൾ, കുളങ്ങൾ, ജലാശയങ്ങൾ എന്നിവ ശുചീകരിക്കും. പൊതുജലാശയങ്ങൾ വിവിധ സന്നദ്ധ സംഘടനകളുടെയും ക്ലബുകളുടെയും നേതൃത്വത്തിൽ ശുചീകരിക്കും. പരമാവധി ജലാശയങ്ങൾ ശുചീകരിച്ച് ശുദ്ധജല സ്രോതസ്സുകൾ ഉണ്ടാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 51 വാർഡുകളിലെയും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് സാനിറ്റൈസേഷൻ കമ്മിറ്റികൾ വിളിച്ചുചേർക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story