Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:34 AM IST Updated On
date_range 8 April 2022 5:34 AM ISTMP പി.സി.ഡബ്യു.എഫ് വാർഷികവും സ്ത്രീധനരഹിത വിവാഹവും
text_fieldsbookmark_border
പി.സി.ഡബ്ല്യൂ.എഫ് വാർഷികവും സ്ത്രീധനരഹിത വിവാഹവും പൊന്നാനി: സ്ത്രീധനമുക്ത പൊന്നാനി എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന വിവാഹ സംഗമവും വാർഷിക സമ്മേളനവും മേയ് 28, 29 തീയതികളിൽ ചമ്രവട്ടം ജങ്ഷൻ ആർ.വി പാലസിലെ പി.വി.എ. കാദർ ഹാജി നഗറിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേയ് 28ന് നടക്കുന്ന സമ്മേളനത്തിൽ മൂന്ന് സെഷനുകളിലായി വികസന സെമിനാർ, ചരിത്ര-സാംസ്കാരിക സദസ്സ്, പൊതുസമ്മേളനം തുടങ്ങിയവയാണ് നടക്കുക. 29ന് നടക്കുന്ന സ്ത്രീധനരഹിത വിവാഹ സംഗമത്തിൽ 14 വിവാഹം നടത്തും. വിവാഹത്തിന് തയാറുള്ള താലൂക്കിലെ അർഹരായ യുവതികൾക്ക് അഞ്ച് പവൻ ആഭരണം, വിവാഹ വസ്ത്രം, ഭക്ഷണം എന്നിവയെല്ലാം നൽകും. വിവാഹത്തിനുള്ള അപേക്ഷകൾ ഏപ്രിൽ 25ന് മുമ്പ് ലഭിക്കണം. കൂടാതെ ആസ്ഥാന മന്ദിര ശിലാസ്ഥാപനം, പാനൂസ സമഗ്ര ഗ്രന്ഥം രണ്ടാം പതിപ്പ് പ്രകാശനം, രണ്ടാമത് പി.സി.ഡബ്ല്യൂ.എഫ് മാധ്യമ-സാഹിത്യ പുരസ്കാര വിതരണം, 'പൊന്നാനിയുടെ ബഹുസ്വരത' വിഷയത്തിൽ നടത്തിയ പ്രബന്ധരചന മത്സര വിജയികൾക്കുള്ള അവാര്‍ഡ് ദാനം എന്നിവയും നടക്കും. വാർത്തസമ്മേളനത്തിൽ പി. കോയക്കുട്ടി മാസ്റ്റർ, സി.വി. മുഹമ്മദ് നവാസ്, ഡോ. ശങ്കര നാരായണൻ, ഖലീൽ റഹ്മാൻ, അശ്റഫ് നൈതല്ലൂർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story