Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:38 AM IST Updated On
date_range 8 March 2022 5:38 AM ISTMP ജെന്‍റർ അവബോധന പരിശീലനം
text_fieldsbookmark_border
ജെന്‍റർ അവബോധന പരിശീലനം പൊന്നാനി: വനിത ശാക്തീകരണ കാമ്പയിനുകളുടെ ഭാഗമായി ജെന്‍റർ അവബോധന പരിശീലന പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന വനിത-ശിശു ഡയറക്ടറുടെ നിർദേശത്തെ തുടർന്നാണ് പരിപാടി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ, ലിംഗ വിവേചനം തുടങ്ങിയവ ചെറുക്കുന്നതിനായാണ് പരിശീലനം. നഗരസഭ കൗൺസിലർമാർ, അർധ സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കാണ് ബോധവത്കരണ ക്ലാസ് നടത്തിയത്. പൊന്നാനി നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ചു. 'ജന്‍ററർ അവബോധവും നിയമ പരിരക്ഷയും' വിഷയത്തിൽ ശ്യാമിലി വിശ്വനും' വനിത-ശിശു വകുപ്പിന്‍റെ സ്കീമുകൾ' വിഷയത്തിൽ ബിജേഷും ക്ലാസെടുത്തു. സി.ഡി.പി.ഒ ഒ. രമ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ. നീന നന്ദിയും പറഞ്ഞു. Photo: MPPNN 1: പൊന്നാനിയിൽ നടന്ന ജെന്‍റർ അവബോധ പരിശീലന പരിപാടി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
